പൊൻകുന്നം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫാസിസത്തെ ചെറുത്തുതോൽപ്പിക്കാൻ ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ആന്റോ ആന്റണി എം.പി. പത്തനംതിട്ടയിലെ യു.ഡി.എഫ്സ്ഥാനാർത്ഥിയായ അദ്ദേഹം പ്രചാരണത്തിനെത്തിയപ്പോൾ സേവാദൾ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവാദൾ ജില്ലാ പ്രസിഡന്റ് പി.എസ്.പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം പ്രസിഡന്റായി നിയമിതനായ ബിനേഷ് ചെറുവള്ളി ചുമതല ഏറ്റെടുത്തു.
രാജീവ് വെള്ളാവൂർ, അനിൽകുമാർ, കാനം ബാബു, ഷീബാമോൾ, റോണി കെ.ബേബി. ജിജി അഞ്ചാനി, സേവ്യർ മൂലകുന്ന്, ജോജി മാതൃു, അഡ്വ.അഭിലാഷ് ചന്ദ്രൻ, ലൂസി ജോർജ്, സനോജ് പനക്കൽ, സുരേഷ് ടി.നായർ, അനിലകുമാരി, അനന്തകൃഷ്ണൻ, ടി.പി.രവിന്ദ്രൻ പിള്ള പ്രസംഗിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.സെബാസ്റ്റൃാൻ,മികച്ച സംഘാടകൻ ബിജു മുണ്ടുവേലി,രക്തദാന സേവന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ ടി.ആർ.ബിനേഷ് എന്നിവരെ പരിപാടിയിൽ ആദരിച്ചു.