ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ജോലിയിൽ 50% സംവരണം നൽകും, സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യംവെച്ച് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : സ്ത്രീ വോട്ടര്‍മാരെ തന്നെ ലക്ഷ്യംവെച്ച് നിർണായക പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസിന്റെ മഹിളാ പ്രകടന പത്രിക പുറത്ത്. അധികാരത്തില്‍ വരികയാണെങ്കില്‍ ദരിദ്ര കുടുംബത്തിലെ ഒരു വനിതയ്ക്ക് വര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഒരു ലക്ഷം രൂപ നല്‍കും, സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമേര്‍പ്പെടുത്തും, തുടങ്ങിയ വാഗ്ദാനങ്ങളാണ് മഹിളാ ന്യായ് ഗ്യാരണ്ടിയെന്ന പേരില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധുലെയില്‍ നടന്ന മഹിളാ റാലിയിലായിരുന്നു രാഹുൽ ഗാന്ധി പ്രഖ്യാപനം നടത്തിയത്.

ആശവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ക്കുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കും. സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും അവരുടെ കേസുകളില്‍ പോരാടാനും ഒരു നോഡല്‍ ഓഫീസറെ നിയമിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും വനിതകള്‍ക്കായി സാവിത്രിഭായ് ഫുലെ ഹോസ്റ്റലുകള്‍ നിര്‍മിക്കുമെന്നും രാഹുൽ ഗാന്ധി വനിതാ വോട്ടർമാർക്ക് ഉറപ്പുനൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...