Saturday, May 10, 2025 3:37 pm

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ബിജെപി യുടെ കരുത്ത് തെളിയിക്കണം, തമിഴ്‌നാട്ടിൽ മോദി നേരിട്ടെത്തി പ്രചാരണം നടത്തും, പ്രവർത്തകർ ആവേശത്തിൽ….!

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ലോക്‌സഭാതിരഞ്ഞെടുപ്പിലൂടെ തമിഴ്‌നാട്ടിൽ ബി.ജെ.പി.യുടെ കരുത്തുതെളിയിക്കാൻ തുടർച്ചയായ സന്ദർശനങ്ങൾ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. 15-ന് സേലത്ത് അദ്ദേഹം വീണ്ടും പ്രചാരണത്തിനായെത്തും. കഴിഞ്ഞ ഒരുമാസത്തിനിടെ മൂന്നാംതവണയാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തുന്നത്. ഈ വരവിൽ സേലത്തെയും കന്യാകുമാരിയിലെയും കോയമ്പത്തൂരിലെയും പൊതുയോഗം അദ്ദേഹം പ്രചാരണപരിപാടിയാക്കും. കോയമ്പത്തൂർ, ഈറോഡ്, സേലം, നാമക്കൽ, കരൂർ മണ്ഡലങ്ങളിലെ വോട്ടർമാരെ അഭിസംബോധനചെയ്യുന്നതിലൂടെ കൊങ്കുനാടുമേഖലയിലെ വോട്ടർമാരെ ആകർഷിക്കാനാണ് തീരുമാനം. ഒരു ലക്ഷത്തിലധികം പ്രവർത്തകരെ യോഗത്തിൽ അണിനിരത്താനുള്ള ശ്രമമാണ് നടക്കുന്നത്.

16-ന് കന്യാകുമാരിയിൽ നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതും വ്യക്തമായ ലക്ഷ്യത്തോടെയാണ്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം, തെങ്കാശി എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ യോഗത്തിൽ പരിചയപ്പെടുത്തും. കഴിഞ്ഞ രണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ കന്യാകുമാരിയിൽനിന്നാണ് പ്രധാനമന്ത്രി പ്രചാരണയോഗങ്ങൾ ആരംഭിച്ചിരുന്നത്. 18-ന് കോയമ്പത്തൂരിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീതി മെഡിക്കൽ ലാബിൽ ഫുൾ ബോഡി ചെക്കപ്പ് ക്യാമ്പ് നാളെ

0
പത്തനംതിട്ട: മാതൃദിന ആഘോഷങ്ങളുടെ ഭാഗമായി മലയാള മനോരമയും നീതി ലാബും സംയുക്തമായി...

ട്രെയിന്‍ യാത്രക്കിടെ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
റാന്നി : ട്രെയിന്‍ യാത്രക്കിടെ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുത് ; ദുരന്തനിവാരണ അതോറിറ്റി

0
ന്യൂ ഡൽഹി: മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി...

സി.പി.ഐ പ്രമാടം ലോക്കൽ സമ്മേളനം നടന്നു

0
പ്രമാടം : ജില്ലാ ആസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന പ്രമാടം ഗ്രാമപഞ്ചായത്ത്‌ നിവാസികൾക്ക്...