ലോക്സഭാ തെരഞ്ഞെടുപ്പ് ; അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ലോക്സഭാ തെരഞ്ഞെടുപ്പ് : കമ്മീഷന്റെ അനുവാദമില്ലാതെ തുടരാവുന്ന പ്രവൃത്തികള്‍
1. മാതൃക പെരുമാറ്റ ചട്ടം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് ആരംഭിച്ച പ്രവൃത്തികള്‍
2. തൊഴിലുറപ്പ് പദ്ധതി പോലെ ഗുണഭോക്താക്കളെ നിലവില്‍ തിരഞ്ഞെടുത്തിട്ടുള്ള പദ്ധതികള്‍
3. പൂര്‍ത്തിയാക്കിയ പദ്ധതിയുടെ തുക നല്‍കല്‍
4. അടിയന്തര പ്രാധാന്യമുള്ള ദുരിതാശ്വാസ പ്രവൃത്തികള്‍ ഏറ്റെടുക്കാം
5. ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വേണം

മാതൃക പെരുമാറ്റ ചട്ടമനുസരിച്ച് സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടവ
1. പൊതു ഖജനാവിലെ പണം ഉപയോഗിച്ച് പരസ്യങ്ങളോ ഹോള്‍ഡിങ്ങുകളോ പാടില്ല
2. ഭരണഘടന തത്വങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമായതൊന്നും പ്രകടനപത്രികയില്‍ ഉണ്ടാകാന്‍ പാടില്ല
3. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ യുക്തിക്ക് നിരക്കുന്നതും വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള സാമ്പത്തിക സ്രോതസുകള്‍ സൂചിപ്പിക്കുന്നതുമാകണം.
4. വോട്ടര്‍മാരെ സ്വാധീനിക്കുന്ന പുതിയ പദ്ധതികള്‍, സഹായങ്ങള്‍ എന്നിവ പ്രഖ്യാപിക്കാന്‍ പാടില്ല.
5. എതിരാളികളുടെ കോലങ്ങള്‍ നിര്‍മ്മിക്കാനോ കത്തിക്കാനോ അനുവദിക്കുന്നതല്ല. ഒരേ റൂട്ടില്‍ രണ്ട് എതിര്‍ പാര്‍ട്ടിക്കാര്‍ റാലി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ പരസ്പരം അഭിമുഖീകരിക്കാത്ത തരത്തില്‍ വേണം റാലി നടത്താന്‍.
6. പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത പ്രവൃത്തികള്‍ കര്‍മ്മ പഥത്തിലെത്തിക്കുന്നതിനാവശ്യമായ സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കിയിരിക്കണം.
7. നിശബ്ദ പ്രചാരണ കാലയളവില്‍ ഒരുകാരണവശാലും പ്രകടന പത്രിക പ്രസിദ്ധീകരിക്കരുത്.
8. പ്രചാരണത്തിന് മൃഗങ്ങളെ ഉപയോഗിക്കരുത്.
9. പ്രതിരോധസേന/സേനാംഗങ്ങള്‍ എന്നിവരുടെ ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കരുത്

 കൊടിതോരണങ്ങള്‍ സംബന്ധിച്ച് ശ്രദ്ധിക്കേണ്ടവ
1. ഒരു സ്ഥലത്ത് ഒരു സ്ഥാനാര്‍ത്ഥിയുടെയോ പാര്‍ട്ടിയുടെയോ പരമാവധി മൂന്ന് കൊടികള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ.
2. ഒരാള്‍ക്ക് ഒന്നിലധികം പാര്‍ട്ടികളുടെ കൊടികള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ഒരു പാര്‍ട്ടി/സ്ഥാനാര്‍ഥിക്ക് ഒന്ന് എന്ന രീതിയിലെ പാടുള്ളൂ.
3.വാഹനങ്ങളില്‍ പരമാവധി ഒന്ന് × അരയടി വലിപ്പത്തിലുള്ള ഒരു കൊടിയേ പാടുള്ളൂ. കൊടികെട്ടുന്ന പോളിന് മൂന്ന് അടിയില്‍ കൂടുതല്‍ നീളം പാടില്ല.
4. വാഹനങ്ങളില്‍ ബാനര്‍ പാടില്ല. ഒന്നോ രണ്ടോ ഉചിതമായ ചെറിയ സ്റ്റിക്കറുകള്‍ ഓരോ വാഹനത്തിലും പതിക്കാം.
5. റോഡ് ഷോകള്‍ക്ക് ആറ് × നാല് അടി വലിപ്പത്തിലെ ബാനര്‍ കൈയില്‍ പിടിക്കാം.
6. സ്‌പോട്ട് ലൈറ്റ്/സെര്‍ച്ച് ലൈറ്റ്/ഫ്‌ളാഷ് ലൈറ്റ് /സൈറണ്‍ എന്നിവ വാഹനങ്ങളില്‍ അനുവദനീയമല്ല.

സ്വകാര്യവ്യക്തിയുടെ സ്ഥലം/ വാഹനങ്ങള്‍ ശ്രദ്ധിക്കേണ്ടവ
1. സ്വകാര്യവസ്തുവില്‍/കെട്ടിടത്തില്‍ കൊടി, ബാനര്‍ എന്നിവ കെട്ടുന്നതിന് ഉടമയുടെ സ്വമേധയായുള്ള അനുമതിയുണ്ടാകണം
2. സ്വകാര്യ വാഹനങ്ങളില്‍ കൊടി, സ്റ്റിക്കര്‍ എന്നിവ ഉപയോഗിക്കുന്നത് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത്
3. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിച്ചത് ഒഴികെയുള്ള കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ ഉപയോഗിക്കരുത്

 സ്ഥാനാര്‍ഥികളുടെ/രാഷ്ട്രീയ പാര്‍ട്ടികളുടെ താത്കാലിക ഓഫീസ് ശ്രദ്ധിക്കേണ്ടവ
കയ്യേറ്റ ഭൂമി, ആരാധനാലയങ്ങള്‍, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധി എന്നിവിടങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ താല്‍ക്കാലിക ഓഫീസുകള്‍ അനുവദനീയമല്ല. പാര്‍ട്ടി ചിഹ്നം/ഫോട്ടോ അടങ്ങിയിട്ടുള്ള ഒരു കൊടി/ബാനര്‍ മാത്രമേ പാടുള്ളൂ. ബാനറിന്റെ വലിപ്പം 4 x 8 അടിയില്‍ കൂടരുത്. ചെലവ് നിരീക്ഷകന്‍ താത്കാലിക ഓഫീസ് നിരീക്ഷിക്കുകയും അതിന്റെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ ചെലവ് കണക്കില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യും.

രേഖകളില്ലാത്ത പണവും വസ്തുക്കളും പിടിച്ചെടുക്കും
2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ ചെലവ് നിരീക്ഷണ നടപടികളുടെ ഭാഗമായി വേണ്ടത്ര രേഖകളില്ലാതെ കണ്ടെത്തുന്ന 50,000 രൂപയില്‍ അധികമായ പണവും വസ്തുക്കളും പിടിച്ചെടുക്കും. പിടിച്ചെടുക്കുന്ന പണവും വസ്തുക്കളും പരിശോധിച്ചു നടപടികള്‍ക്ക് വിധേയമായി വിട്ടു കൊടുക്കുന്നതിന് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് നോഡല്‍ ഓഫീസര്‍ കണ്‍വീനറും ജില്ലാ ട്രഷറി ഓഫീസര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായും ജില്ലാ ഗ്രീവന്‍സ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളതാണ്. നിരീക്ഷണത്തിന്റെ ഭാഗമായി ഫ്ളെയിങ് സ്‌ക്വാഡ്, പോലീസ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവര്‍ പിടിച്ചെടുക്കുന്ന പണവും മറ്റു മൂല്യമുള്ള വസ്തുക്കളും ട്രഷറി ചെസ്റ്റില്‍ സൂക്ഷിക്കാന്‍ ആവശ്യമായ സജ്ജീകരണം 24 മണിക്കൂറും ജില്ലയിലെ എല്ലാ ട്രഷറികളിലും അടിയന്തിരമായി ഒരുക്കുന്നതിനുള്ള നിര്‍ദേശം ജില്ലാ ട്രഷറി ഓഫീസര്‍ക്ക് നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...