ലോക്‌സഭാ തെരഞ്ഞെടുപ്പ് ; മലപ്പുറത്ത് നാല് പേരുടേയും പൊന്നാനിയില്‍ മൂന്ന് സ്ഥാനാര്‍ഥികളുടെയും പത്രിക തള്ളി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലേക്ക് മത്സരിക്കുന്നതിനായി ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. മലപ്പുറത്ത് 10 സ്ഥാനാര്‍ഥികളുടെയും പൊന്നാനിയില്‍ 8 സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രികകളാണ് സ്വീകരിച്ചത്. മലപ്പുറം മണ്ഡലത്തില്‍ 14 പേരും പൊന്നാനി മണ്ഡലത്തില്‍ 11 പേരുമാണ് പത്രിക നല്‍കിയിരുന്നത്. വിവിധ സ്ഥാനാര്‍ഥികളുടെ ഡമ്മികളുള്‍പ്പെടെ മലപ്പുറത്ത് നാല് സ്ഥാനാര്‍ഥികളുടെയും പൊന്നാനിയില്‍ മൂന്ന് സ്ഥാനാര്‍ഥികളുടെയും പത്രിക തള്ളുകയും ചെയ്തു. മലപ്പുറം മണ്ഡലത്തില്‍ വസീഫ്(സി.പി.ഐ.എം), ഇ.ടി മുഹമ്മദ് ബഷീര്‍ (ഐ.യു.എം.എല്‍), അബ്ദുല്‍സലാം എം (ബി.ജെ.പി), നാരായണന്‍ പി (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), തൃശൂര്‍ നസീര്‍ (സ്വതന്ത്രന്‍), കൃഷ്ണന്‍ (ബി.എസ്.പി), എന്‍. ബിന്ദു (സ്വതന്ത്ര), അബ്ദുല്‍ സലാം (സ്വതന്ത്രന്‍), നസീഫ് അലി മുല്ലപ്പള്ളി (സ്വതന്ത്രന്‍), നസീഫ് പി.പി (സ്വതന്ത്രന്‍) എന്നിവരുടെ പത്രികയാണ് സ്വീകരിച്ചത്.

നാമനിര്‍ദേശ പത്രികയോടൊപ്പം അഫിഡവിറ്റ് സമര്‍പ്പിക്കുകയും തുക കെട്ടിവെക്കുകയും ചെയ്യാത്തതിനാല്‍ ശ്രീധരന്‍ കള്ളാടികുന്നത്തിന്റെ പത്രിക വരണാധികാരിയായ ജില്ലാ കളക്ടര്‍ തള്ളി. പാര്‍ട്ടികളുടെ പ്രധാന സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചതിനാല്‍ പകരം (ഡെമ്മി) സ്ഥാനാര്‍ഥികളായ അബ്ദുള്ള നവാസ് (സിപി.ഐ.എം.), രശ്മില്‍നാഥ് (ബി.ജെ.പി), അന്‍വര്‍ സാദത്ത് (ഐ.യു.എം.എല്‍) എന്നിവരുടെ പത്രികകളും തള്ളി. പൊന്നാനി മണ്ഡലത്തില്‍ എം.പി അബ്ദുസ്സമദ് സമദാനി (ഐ.യു.എം.എല്‍), ഹംസ (സി.പി.ഐ.എം), കെ.വി വിനോദ് (ബി.എസ്.പി), ബിന്ദു (സ്വതന്ത്ര), ഹംസ കടവണ്ടി (സ്വതന്ത്രന്‍), നിവേദിത (ബി.ജെ.പി), ഹംസ (സ്വതന്ത്രന്‍), അബ്ദുസ്സമദ് (സ്വതന്ത്ര്യന്‍) എന്നിവരുടെ പത്രികയും സ്വീകരിച്ചു. പാര്‍ട്ടികളുടെ പ്രധാന സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചതിനാല്‍ പകരം (ഡെമ്മി) സ്ഥാനാര്‍ഥികളായ അഷ്റഫ് കോക്കൂര്‍ (ഐ.യു.എം.എല്‍), ശങ്കു ടി ദാസ് (ബി.ജെ.പി), സാനു (സി.പി.ഐ.എം) എന്നിവരുടെ പത്രികകള്‍ തള്ളുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...