ഡല്‍ഹി: ദേശീയതല സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയായ യു.പി.എസ്.സി മെയ് 26ന് നടത്താനിരുന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷകള്‍ മാറ്റിവെച്ചു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനം. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. മാറ്റിവെച്ച പരീക്ഷകള്‍ ജൂണ്‍ 26 ന് നടക്കും. ഇനി വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് 2024 ലെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ സ്ക്രീനിംഗ് ടെസ്റ്റ് 26-05-2024 നിന്ന് 16-06-2024 ലേക്ക് മാറ്റിവെയ്ക്കാന്‍ കമ്മീഷന് തീരുമാനിച്ചു’. യു.പി.എസ്.സി വിജ്ഞാപനത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ 1ന് അവസാനിക്കും.
വോട്ടെണ്ണല്‍ ജൂണ്‍ 4 ന് നടക്കും. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഏപ്രില്‍ 26 നും മൂന്നാം ഘട്ടം മെയ് 7 നും നടക്കും.അതേസമയം, നാലാം ഘട്ട വോട്ടെടുപ്പ് മെയ് 13 നും അഞ്ചാം ഘട്ടം മെയ് 20നുമായിരിക്കും നടക്കുക. ആറാം ഘട്ട വോട്ടെടുപ്പ് മെയ് 25നും അവസാനഘട്ട വോട്ടെടുപ്പ് ജൂണ്‍ ഒന്നിനുമാണ് നടക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033