ഓട്ടിസം ബാധിച്ച യുവതിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അരൂര്‍ : ഒറ്റയ്ക്ക് താമസിച്ചിരുന്ന ഓട്ടിസം ബാധിച്ച യുവതിയുടെ വീട്ടിൽ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഫണ്ട് പിരിവിനായി എത്തി സ്വർണമാല പൊട്ടിച്ച് കടന്ന കേസിൽ മഹാരാഷ്ട്ര സ്വദേശി പിടിയിൽ. മഹാരാഷ്ട്ര ഗിർഗാൻ ജാട്ട് സൻഖി സ്വദേശി വിജയലക്ഷ്മൺ ഇൻഗോലെ (24) ആണ് പോലീസിന്റെ പിടിയിലായത്. വർഷങ്ങളായി ബന്ധുക്കളോടൊപ്പം കേരളത്തിലാണ് ഇയാൾ താമസിക്കുന്നത്. മലയാളം നല്ലരീതിയിൽ സംസാരിക്കുന്ന ഇയാൾ പാലക്കാട് ആലത്തൂരിലുള്ള മദർ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിലെ രസീതുമായിട്ടാണ് പിരിവിനു വന്നത്. കുത്തിയതോട് പറയക്കാട് എകെജി ബസ് സ്റ്റോപ്പിന് സമീപമുള്ള വീടുകളിൽ കയറിയിറങ്ങി പണം വാങ്ങിയിരുന്നു. ഇതിനിടെയാണ് ഓട്ടിസം ബാധിച്ച യുവതിയുടെ വീട്ടിലും എത്തിയത്. യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പാലക്കാട് ജില്ലയിൽ ആലത്തൂർ പ്രവർത്തിക്കുന്ന മാതാ ചാരിറ്റബിൾ ട്രസ്റ്റിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ട്രസ്റ്റിന്റെ ചെയർമാൻ ജഹാംഗീറിനെ പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ട്രസ്റ്റിൽ പിരിവ് നടത്തുന്ന നൂറോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽപ്പെട്ടയാളാണ് വിജയലക്ഷമൺ എന്ന് പോലീസ് പറഞ്ഞു. സ്റ്റേഷൻ എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ എസ്ഐ കെ. എക്സ്. തോമസ് , സുനിൽ രാജൻ , സിവിൽ പോലീസ് ഓഫിസർമാരായ മനു , മനീഷ് , അനീഷ് , അരുൺകുമാർ. പ്രബീഷ്, ഗിരീഷ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...