തിരുവനന്തപുരം : ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പരിഗണിക്കുന്നു. പുതിയ ഭേദഗതികള്‍ ബില്ലില്‍ ഉള്‍പ്പെടുത്തി. ഭേദഗതികള്‍ ചട്ടവിരുദ്ധമെന്ന് പ്രതിപക്ഷം ആരോപിച്ചു. സഭ അധികാരപ്പെടുത്താത്ത കാര്യമാണ് ചെയ്തതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു.
സബ്ജക്ട് കമ്മിറ്റിയിൽ പുതിയ ഭേദഗതി ഉൾപ്പെടുത്തിയെന്നും ഇത് ക്രമപ്രകാരമാണോയെന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്ക് ഉണ്ടെന്നും ബില്ലിൽ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താമെന്നുംനിയമന്ത്രി പറഞ്ഞു. ഇതിനിടെ ചെയറിലുണ്ടായിരുന്ന എം നൗഷാദും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കമുണ്ടായി. പ്രതിപക്ഷം ഉയർത്തിയ ക്രമപ്രശ്നം സ്പീക്കർ തള്ളി.