പത്തനംതിട്ട: ദുരിതാശ്വാസനിധി ദുർവിനിയോഗത്തെക്കുറിച്ച് അന്വേഷണം നടത്തി തീരുമാനം എടുക്കേണ്ട ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രി നടത്തിയ ഇഫ്ത്താർ വിരുന്നിൽ പങ്കെടുത്തത് ജുഡീഷ്യൽ സംവിധാനത്തോടുള്ള അനാദരവാണെന്ന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് പത്തനംതിട്ട കോർട്ട് സെന്റർ ആരോപിച്ചു. നിഷ്പക്ഷമായി തീരുമാനങ്ങൾ എടുക്കേണ്ട ഇത്തരം സംവിധാനങ്ങളുടെ പ്രവർത്തനത്തെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ് ലോകായുക്തയുടെയും ഉപലോകായുക്തയുടെയും ഈ നടപടിയെന്നും കോർട്ട് സെന്റർ സമ്മേളനം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എബ്രഹാം മാത്യു പനച്ചമൂട്ടിലിന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി.സി.ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.ജയവർമ്മ, സുനിൽ എസ്. ലാൽ, അനിൽ തോമസ്, ഷാം കുരുവിള, ടി.എസ്.സിറാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി മാത്യൂസ് എബ്രഹാം (യൂണിറ്റ് പ്രസിഡന്റ്), ജയകൃഷ്ണൻ (ജനറൽ സെക്രട്ടറി), ആനി മാത്യു, ആൽബിൻ ജേർജ്, അൻസാർ ബീഗം (വൈസ് പ്രസിഡന്റുമാർ), ഷാജി കുമാർ, ലൗലി ലോക്ക്ഷ്‌ലി (സെക്രട്ടറിമാർ), ലിനു മാത്യു (ട്രഷറർ), അനിൽ തോമസ്, ബിജി തോമസ്, ഷെറിൽ എബ്രഹാം, വിനു വിജയ്, ആരാധന ജയിംസ്, വർഗ്ഗീസ് ഉമ്മൻ, അനു മാത്യു (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ), ലാലു ജോൺ, സുനിൽ എസ്. ലാൽ, ഷബീർ അഹമ്മദ്, ഗീതാ സുരേഷ്, ജോൺസൺ വിളവിനാൽ, ഹരിഹരൻ നായർ, കെ.പി.ബിജു ലാൽ, അമൃതാരാജ് ബേബി, ഷൈനി ജോർജ്, ഷാജിമോൻ, ജോസ് തോമസ്, ഷാജി കുളനട, തോമസ് എം. പടപ്പക്കൽ, കെ.എസ്.ജോസഫ്, ആനി മാത്യു, പ്രസാദ് വി.ജി. (ജില്ലാ കൗൺസിൽ അംഗങ്ങൾ), കെ.ജയവർമ്മ, അഡ്വ എ സുരേഷ് കുമാർ ,ഷാം കുരുവിള, ഈപ്പൻ ടി.എ, ഡി.എൻ.തൃദീപ്, ടി.എച്ച്.സിറാജുദ്ദീൻ, ജോർജ് എബ്രഹാം പച്ചയിൽ, ജേക്കബ് എബ്രഹാം, ജോമോൻ കോശി (സംസ്ഥാന കൗൺസിൽ അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് ടി.ഇ.ഈപ്പൻ റിട്ടേണിഗ് ഓഫീസറായിരുന്നു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.































