സദ്ഗമയ ഹെല്‍പ്പ്ലൈനില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിളിക്കാം 9497007172
സ്‌കൂള്‍ മിസ് ചെയ്യുന്നതിന്റെ ഉത്സാഹക്കുറവ് ഉണ്ടോ.. കൂട്ടുകാരുമായി കളിക്കാന്‍പറ്റാത്തതിന്റെ സങ്കടം ഉണ്ടോ…വീട്ടിലിരുന്ന് ബോറടിച്ചോ… ഈ കൊറോണ കാലത്ത് രോഗത്തെ കുറിച്ചുള്ള പേടിയോ, ആശങ്കയോ, ഒറ്റപ്പെടലോ, വിഷാദമോ തോന്നുന്നുണ്ടോ.. സാരമില്ല. ഹോമിയോപ്പതി വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ സദ്ഗമയ കൗമാരക്കാരുടെ ആരോഗ്യ പദ്ധതിയിലെ ഡോക്ടര്‍മാരെ വിളിക്കാം.
നിങ്ങള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യ സുരക്ഷയും, കൗണ്‍സിലിങ്ങും, വീട്ടുകാലം ആനന്ദകരമാക്കാനുള്ള രസകരമായ നുറുങ്ങു വിദ്യകളും അവര്‍ പറഞ്ഞുതരും.
ഡോ.ജി.ഷീബയെ 9497007172 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പരില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിളിക്കാം.
ക്ഷീരകര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ബന്ധപ്പെടാം
കോവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പാല്‍ സംഭരണത്തിലും ലഭ്യതയിലും നേതൃത്വം നല്‍കുന്നതിനും കര്‍ഷകരും ഉപഭോക്താക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ക്ഷീരവികസന വകുപ്പിലെയും മില്‍മയിലെയും ഉദേ്യാഗസ്ഥരെ ഫോണ്‍മുഖേന ബന്ധപ്പെടാമെന്നു ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. പാല്‍ സംഭരണവും കാലിത്തീറ്റ പ്രശ്‌നങ്ങളും – 9446414418, പാല്‍ വിപണനം – 9446056114, പൊതുവിഷയങ്ങള്‍ – 9446500940, 9074704676 എന്നീ നമ്പരുകളില്‍ അറിയിക്കണം. സംസ്ഥാനതലത്തില്‍ 9496450432, 9446300767, 9446376988 എന്നീ നമ്പരുകളിലും ബന്ധപ്പെടാം.
കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ സ്വീകരിക്കുന്നു; 9048998558, 9961200145 നമ്പറുകളില്‍ വിളിക്കാം
കോവിഡ് 19 ഭാഗമായി ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ പഴം, പച്ചക്കറി എന്നിവ കര്‍ഷകരില്‍ നിന്നു സംഭരിക്കുന്നു. പഞ്ചായത്തുതലത്തില്‍ ഇക്കോ ഷോപ്പുകള്‍, എ ഗ്രേഡ് മാര്‍ക്കറ്റുകള്‍, വി.എഫ്.പി.സി.കെ യുടെയും ഹോര്‍ട്ടികോര്‍പ്പിന്റെയും സെന്ററുകള്‍ എന്നിവയിലൂടെയാണു സംഭരണവും വിതരണവും നടത്തുക.
ഉല്്പന്നങ്ങള്‍ വില്‍ക്കാനുള്ള കര്‍ഷകര്‍ 9048998558 (ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍), 9961200145(കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, മാര്‍ക്കറ്റിംങ് ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നു പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
അതിഥി തൊഴിലാളികള്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കും: ജില്ലാ പോലീസ് മേധാവി
പായിപ്പാട് സംഭവത്തിന്റെ വെളിച്ചത്തില്‍ ജില്ലയിലെ അതിഥി തോഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ എം.എല്‍.എമാര്‍ക്കൊപ്പം ജില്ലാ പോലീസ് മേധാവിയുടെയും ഡി.വൈ.എസ്.പി മാരുടെയും നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. രോഗഭീഷണി നിലനില്‍ക്കുന്നത് സംബന്ധിച്ച് ബോധവത്കരണം നടത്തുകയും എല്ലാത്തരം സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാനായി ഫോണ്‍ നമ്പരുകള്‍ നല്‍കുകയും ഒരു കാരണവശാലും പുറത്തിറങ്ങി നടക്കരുതെന്നും നിര്‍ദ്ദേശിച്ചു. ജനമൈത്രി പോലീസിനെയും മറ്റും ഉപയോഗിച്ച് ഓരോ ക്യാമ്പിലും താമസിക്കുന്നവരുടെ എണ്ണം ശേഖരിക്കുന്നതിനും വിവിധ ആവശ്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തി സഹായങ്ങള്‍ എത്തിക്കുന്നതിന് ഏര്‍പ്പാട് ചെയ്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അതിഥി തൊഴിലാളികള്‍ക്കുള്ള സൗകര്യം ഉറപ്പാക്കാന്‍ താലൂക്കടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസന്മാര്‍
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി എല്ലാ മുന്‍കരുതലുകളും സൗകര്യങ്ങളും ഉറപ്പുവരുത്താന്‍ താലൂക്കടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസന്മാരെ നിയമിച്ചു. തിരുവല്ല, റാന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, അടൂര്‍, കോന്നി എന്നീ താലൂക്കുകളിലാണ് നോഡല്‍ ഓഫീസറന്മാരെ ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിയമിച്ചത്.
കല്ലൂപ്പാറ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയിലെ സി.എം.ഒ ഡോ. രാധാകൃഷ്ണനെ തിരുവല്ലയിലും പുതുശേരിമല ഗവ.ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.ശാലിമയെ റാന്നിയിലും കോഴഞ്ചേരി ഗവ. ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.നെബു പി. മാത്യുവിനെ കോഴഞ്ചേരിയിലും എഴുമറ്റൂര്‍ ആയുഷ് എന്‍.എച്ച്.എം പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മന്‍ പി. നൈനാനെ മല്ലപ്പള്ളിയിലും പന്തളം ഗവ. ഫഹോമിയോ ഡിസ്‌പെന്‍സറി സി.എം.ഒ ഡോ. ബിജി ഡാനിയലിനെ അടൂരിലും വള്ളിക്കോട് ആയുഷ് എന്‍.എച്ച്.എം മെഡിക്കല്‍ ഓഫീസര്‍ഡോ. എബി എം.എബ്രഹാമിനെ കോന്നിയിലുമാണ് നിയമിച്ചിരിക്കുന്നത്.