കൊച്ചി : കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ എം.ഡി ആയി ലോക്നാഥ് ബെഹ്റ ഒരു വര്‍ഷം കൂടി തുടരും. കൊച്ചി വാട്ടര്‍ മെട്രോ ഉള്‍പ്പടെ നിര്‍ണ്ണായക ഘട്ടത്തില്‍ ആണെന്നും കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് ലോക്നാഥ് ബെഹ്റ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതോടെയാണ് കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പോലീസ് മേധാവിയായി വിരമിച്ചതിനു പിന്നാലെ 2021 ആഗസ്ത് 27നാണ് കൊച്ചി മെട്രോ എം.ഡിയായി ലോക്നാഥ് ബെഹ്റയെ സര്‍ക്കാര്‍ നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനം. 2024 ആഗസ്ത് 29 ന് ബെഹ്റയുടെ കാലാവധി കഴിഞ്ഞു. ഇതിനിടെ കൊച്ചി മെട്രോ റയില്‍ പദ്ധതിയുടെ രണ്ടാം ഫേസും കൊച്ചി വാട്ടര്‍ മെട്രോ പ്രൊജക്ടും നിര്‍ണായക ഘട്ടത്തിലാണെന്നു ചൂണ്ടിക്കാട്ടി ബഹ്റ സര്‍ക്കാരിന് കത്ത് നല്കി. ഒരു വര്‍ഷം കൂടി കാലാവധി നീട്ടണം എന്നായിരുന്നു ആവശ്യം. ആവശ്യം അംഗീകരിച്ചു ഗതാഗത സെക്രട്ടറി കാലാവധി നീട്ടി ഉത്തരവിറക്കി. 2025 ആഗസ്ത് 29 വരെ ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ എം.ഡി ആയി തുടരും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1