യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയില്‍ ഉത്രാട നാളില്‍ ഐഎന്‍ടിയുസിയുടെ സമരം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയില്‍ ഉത്രാട നാളില്‍ ഐഎന്‍ടിയുസിയുടെ സമരം. ശുചീകരണ തൊഴിലാളികളുടെ ഓണം അഡ്വാന്‍സും ബോണസ് നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സെക്രട്ടറി ഫയലില്‍ ഒപ്പിടാതെ പോയെന്നാണ് ആരോപണം. 200 ഓളം തൊഴിലാളികളാണ് കോട്ടയം നഗരസഭയില്‍ ശുചീകരണ ജോലി ചെയ്യുന്നത്. ഇതില്‍ സ്ഥിരം ജോലിക്കാരായവര്‍ക്ക് ഓണം അഡ്വാന്‍സ് ലഭിച്ചില്ല. താല്‍ക്കാലിക ജീവനക്കാര്‍ക്ക് ബോണസ് പോലും നഷ്ടമായി. ഉത്രാട ദിവസം ആയിട്ടും പണം അക്കൗണ്ടില്‍ എത്താതെ വന്നതോടെയാണ് പ്രതിഷേധവുമായി നഗരസഭയുടെ മുന്നിലേക്ക് ഇവര്‍ എത്തിയത്. യുഡിഎഫ് ഭരിക്കുന്ന നഗരസഭയായിട്ടും ഐഎന്‍ടിയുസി തന്നെയാണ് ഈ സമരത്തിന് നേതൃത്വം നല്‍കിയത്. ഇരുന്നൂറോളം തൊഴിലാളികള്‍ക്കാണ് ഓണം ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോയത്. ഉദ്യോഗസ്ഥരുടെ അനാസ്ഥ ആണെന്നാണ് ഉയര്‍ന്ന ആക്ഷേപം. പെന്‍ഷന്‍ തട്ടിപ്പ് വിവാദം കത്തി നില്‍ക്കുന്നതിനിടയിലാണ് ഈ അനാസ്ഥ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? : കെ ടി ജലീൽ

0
മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ്...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും...