കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി ; രാജ്യസഭ ഇന്നും പ്രക്ഷുബ്ധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ചട്ടമനുസരിച്ച് എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ചര്‍ച്ചയുടെ സമയക്രമം അറിയിക്കുമെന്നും അവിശ്വാസ പ്രമേയം അംഗീകരിച്ചുകൊണ്ട് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയുടെ അസാന്നിധ്യം ചൂണ്ടികാട്ടി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സഭയില്‍ ഉണ്ടാവണമെന്ന് പ്രതിപക്ഷ എംപിമാര്‍ ഉന്നയിച്ചു. തുടർന്ന് പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്‌സഭ 2 മണിവരെ പിരിഞ്ഞു. രാജ്യസഭയും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. ‘ഇന്ത്യ മണിപ്പൂരിനൊപ്പം’ എന്ന പ്ലക്കാര്‍ഡ് പ്രതിപക്ഷം രാജ്യസഭയില്‍ ഉയര്‍ത്തി.

അതേസമയം കോണ്‍ഗ്രസ് നേതാവ് അമീ യാഗ്‌നിക്കിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പൊട്ടിത്തെറിച്ചു. മണിപ്പൂരിനെക്കുറിച്ച് വനിതാ മന്ത്രി എപ്പോള്‍ സംസാരിക്കും എന്ന് അമീ യാഗ്നിക് ചോദിച്ചതാണ് സ്മൃതി ഇറാനിയെ പ്രകോപിപ്പിച്ചത്. ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപി ഗൗരവ് ഗഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതിന് പുറമേ മണിപ്പൂര്‍ വിഷയത്തില്‍ ബിആര്‍എസ് എംപി നാമാ നാഗേശ്വര റാവു സ്പീക്കര്‍ക്ക് മറ്റൊരു അവിശ്വാസ പ്രമേയ നോട്ടീസും നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം രാവിലെ ചേര്‍ന്നിരുന്നു. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചയായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊൻകുന്നത്ത് ബൈക്ക് അപകടത്തിൽ ചെന്നൈ സ്വദേശിക്ക് ദാരുണാന്ത്യം

0
കോട്ടയം: പൊൻകുന്നം ചെറുവള്ളി വാസുപിള്ള പടിയിൽ ബൈക്ക് അപകടത്തിൽ യുവാവ്...

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു...

0
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ വിവാദ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...