2000 രൂപ നോട്ടുകൾ മാറാൻ റിസർവ് ബാങ്കിന് മുന്നിൽ നീണ്ട ക്യൂ ; നടപടിയുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ : റിസർവ് ബാങ്കിന്റെ കൗണ്ടറിൽ 2000 രൂപയുടെ കറൻസി നോട്ടുകൾ മാറ്റി വാങ്ങാൻ ഇപ്പോഴും നീണ്ട ക്യൂ പതിവായതോടെ നടപടിയുമായി പോലീസ്. ഭുവനേശ്വറിലെ കൗണ്ടറിൽ ക്യൂ നിൽക്കുന്നവരെ ഒഡീഷ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) ചോദ്യം ചെയ്‌തു. നോട്ട് മാറ്റി വാങ്ങാൻ ക്യൂ നിൽക്കുന്നവർ മറ്റാരുടെയെങ്കിലും ഏജന്റുമാരായി പ്രവർത്തിക്കുകയാണോ എന്ന് കണ്ടെത്താനായിരുന്നു ചോദ്യം ചെയ്യൽ. ചിലർ 2,000 രൂപയുടെ കറൻസി നോട്ടുകൾ കൂലി അടിസ്ഥാനത്തിൽ മാറ്റി വാങ്ങുന്നതായി മാധ്യമ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഇഒഡബ്ല്യു സംഘം ബുധനാഴ്ച ആർബിഐയിലെത്തിയത്. ആർബിഐ കൗണ്ടറിൽ 20,000 രൂപ മാറ്റി വാങ്ങുന്നവർക്ക് 300 രൂപ കൂലിയായി ചിലർ നൽകുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്യൂവിൽ നിന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് അവരുടെ തൊഴിലിനെ കുറിച്ച് ചോദിച്ചറിഞ്ഞെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ക്യൂവിൽ പലരും കൃത്യമായി 2000 രൂപയുടെ 10 കറൻസി നോട്ടുകൾ കൈവശം വെച്ചിരിക്കുന്നത് കണ്ടെത്തിയതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...