തിരുവനന്തപുരം : കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോർഡ് എ.കെ.ശശീന്ദ്രന് സ്വന്തം. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. പിണറായി വിജയന്റെ രണ്ടു മന്ത്രിസഭകളിലായി ശശീന്ദ്രൻ തുടർച്ചയായി 2365 ദിവസമായി മന്ത്രിയാണ്. പാർട്ടിയും ഇടതുമുന്നണിയുമാണ് മന്ത്രി പദത്തിൽ നീണ്ട നാൾ തുടരാൻ അവസരം ഒരുക്കിയതെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിലെ ബേബി ജോൺ, കെ.അവുക്കാദർകുട്ടി നഹ, എൻ.കെ.ബാലകൃഷ്ണൻ (മൂവരും 1970 ഒക്ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം) എന്നിവർക്കൊപ്പമായി ഇന്നു (2024 ജൂലൈ 23) ശശീന്ദ്രൻ. 2018 ഫെബ്രുവരി 1 മുതൽ ശശീന്ദ്രൻ തുടർച്ചയായി മന്ത്രിയാണ്. ഇടവേളയില്ലാതെ ഇടയ്ക്ക് ഒരു സത്യപ്രതിജ്ഞ (2021 മേയ് 20) ഉണ്ടായെന്നു മാത്രം. നേരത്തേ ഒന്നാം പിണറായി മന്ത്രിസഭയിൽ ശശീന്ദ്രൻ 306 ദിവസം (2016 മേയ് 25 – 2017 മാർച്ച് 27) മന്ത്രിയായിരുന്നു. ഒരു മന്ത്രിസഭയിൽനിന്നു രാജിവച്ച് അതേ മന്ത്രിസഭയിൽത്തന്നെ തിരിച്ചെത്തിയ 7 പേരിൽ ഒരാളാണ് ശശീന്ദ്രൻ. മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയാൽ ഇക്കാര്യത്തിൽ ശശീന്ദ്രന് രണ്ടാം സ്ഥാനമാണ്. തുടർച്ചയായി പദവിയിലിക്കുന്നവരിൽ മുഖ്യമന്ത്രി പിണറായി വിജയൻ (2016 മേയ് 25 മുതൽ ഇന്നുവരെ 2981 ദിവസം) ആണ് ഒന്നാമൻ. മുഖ്യമന്ത്രി സി. അച്യുതമേനോൻ (1970 ഒക്ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം) ശശീന്ദ്രനോടൊപ്പം രണ്ടാമൻ.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1