Saturday, June 15, 2024 5:50 am

ആലുവ റെയില്‍വേ സ്റ്റേഷന്‍ സ്‌ക്വയറിലെ പ്രീപെയ്ഡ് കൗണ്ടര്‍ നോക്കുകുത്തി ; പ്രവര്‍ത്തനം പകല്‍ മാത്രം

For full experience, Download our mobile application:
Get it on Google Play

ആലുവ: വൈകുന്നേരമായാല്‍ പ്രവര്‍ത്തനമില്ലാതെ ആലുവ റെയില്‍വേ സ്റ്റേഷന്‍ സ്‌ക്വയറില്‍ പൊലീസ് ആഘോഷപൂര്‍വ്വം തുറന്ന പ്രീപെയ്ഡ് കൗണ്ടര്‍. പകല്‍ സമയങ്ങളില്‍ മാത്രമാണ് കൗണ്ടറിന്റെ പ്രവര്‍ത്തനം. വൈകുന്നേരമായാല്‍ ഓട്ടോ ഡ്രൈവര്‍മാരുടെ ഇഷ്ടം പോലെയാണ് വാടകയും ഓട്ടവും.ഓട്ടോറിക്ഷകള്‍ ഹ്രസ്വദൂരയാത്രക്കാരെ അവഗണിക്കുന്നതായാണ് പരാതി. ട്രെയിന്‍ ഇറങ്ങി വരുന്ന യാത്രക്കാര്‍ സമീപ സ്ഥലങ്ങളിലേക്കാണ് പോകുന്നതെങ്കില്‍ ഓട്ടോകള്‍ ഓട്ടം വിളിച്ചാല്‍ വരില്ല. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ കുടുംബവുമായി വന്ന യൂത്ത് കോണ്‍ഗ്രസ് നേതാവായ ജോണി ക്രിസ്റ്റഫര്‍ വിളിച്ചിട്ട് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കൊച്ചിന്‍ ബാങ്ക് സ്റ്റോപ്പിലേക്ക് ഓട്ടം പോകാന്‍ ആരും തയ്യാറായില്ല.

ഒരു മണിക്കൂറോളം കാത്ത് നിന്ന ശേഷമാണ് ഓട്ടോ ലഭിച്ചതത്രെ.നേരത്തെ മുതല്‍ നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രീപെയ്ഡ് ബൂത്ത് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം ബൂത്ത് പുനരാരംഭിച്ചെങ്കിലും പകല്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. സേവനത്തിന് രണ്ട് രൂപ യാത്രക്കാരില്‍ നിന്ന് വാങ്ങുന്നുണ്ട്. ചെറിയ ഓട്ടം വിളിക്കുന്നവരെ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് നിന്ന് പരിഹസിക്കുന്നതായും ആരോപണമുണ്ട്. യൂണിയന്റെ പിന്‍ബലം ഉള്ളതിനാല്‍ ചോദ്യം ചെയ്യുന്നവരെ അപമാനിക്കുന്നതായും പരാതി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണൽക്കടത്ത്‌ സംഘവുമായി ബന്ധം ; വളപട്ടണം സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കുമെതിരേ നടപടി വേണമെന്ന് വിജിലൻസ്

0
കണ്ണൂർ: വളപട്ടണം സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേ നടപടിയാവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട്....

യൂറോപ്പില്‍ ‘മെറ്റ എഐ’ മോഡലുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതി നിര്‍ത്തലാക്കി മെറ്റ പ്ലാറ്റ്‌ഫോംസ്

0
ഇംഗ്ലണ്ട്: യൂറോപ്പില്‍ മെറ്റ എഐ മോഡലുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതി നിര്‍ത്തലാക്കി മെറ്റ...

കുവൈറ്റ് ദുരന്തം ; മരിച്ച പ്രിയപ്പെട്ടവർക്ക് കേരളം കണ്ണീരോടെ വിട നൽകി

0
തിരുവനന്തപുരം: കുവൈത്തിലെ ദുരന്തത്തിൽ മരിച്ച പ്രിയപ്പെട്ടവർക്ക് കേരളം കണ്ണീരോടെ വിട നൽകി....

ആടുകളുടെ തലയും ഒപ്പം 25 പേരുടെ ഫോട്ടോയും ; മലയാളിയുടെ ഉടമസ്ഥതയിലുള്ള തർക്ക ഭൂമിയിൽ...

0
മംഗളൂരു: മംഗലാപുരം ബൽത്തങ്ങാടിയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തർക്ക ഭൂമിയിൽ ദുർമന്ത്രവാദം ചെയ്തതായി...