പ്രവാസി മലയാളികള്‍ നാട്ടിലേക്കയയ്ക്കുന്ന പണം ഇരട്ടിയിലേറെ വർധിച്ചു ; കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ നാട്ടിലേക്കയയ്ക്കുന്ന പണം ഇരട്ടിയിലേറെ വര്‍ദ്ധിച്ചതായി കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട്. 2018ല്‍ 85,092കോടിയാണ് അയച്ചിരുന്നതെങ്കില്‍ 2023ല്‍ അത് 2.16ലക്ഷം കോടിയായി ഉയര്‍ന്നു. വീട്ടിലേക്ക് ഒരുവര്‍ഷം 96,185രൂപ അയച്ചിരുന്ന മലയാളി ഇപ്പോള്‍ അയക്കുന്നത് 2.23ലക്ഷം രൂപ.മലപ്പുറത്താണ് പ്രവാസികള്‍ കൂടുതലെങ്കിലും വീട്ടിലേക്ക് പണം അയയ്ക്കുന്നതില്‍ മുന്നില്‍ കൊല്ലം ജില്ലക്കാരാണ്. മൊത്തം അയയ്ക്കുന്ന പണത്തിന്റെ 16.2% മലപ്പുറത്തേക്കാണെങ്കില്‍ കൊല്ലത്തേക്ക് 17.8% പണം എത്തുന്നു. മുസ്‌ളിം വിഭാഗത്തിലുള്ളവരാണ് കൂടുതല്‍ പണം അയയ്ക്കുന്നത്. 40.1%.

ഹിന്ദുക്കള്‍ 39.1%ഉം ക്രിസ്ത്യന്‍ വിഭാഗക്കാര്‍ 20.8%ഉം അയയ്ക്കുന്നു. വീട്ടിലെത്തുന്ന പ്രവാസികളുടെ പണത്തില്‍ 15.8% ഭവനനിര്‍മ്മണത്തിനും 14% വായ്പ തിരിച്ചടയ്ക്കാനും 10% വിദ്യാഭ്യാസത്തിനും ഉപയോഗിക്കുന്നു.സംസ്ഥാനസര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഒഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റും സംയുക്തമായാണ് സര്‍വേ നടത്തിയത്. ഇന്നലെ ലോകകേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...