വീട്ടമ്മമാർ വാഴപ്പിണ്ടിയും വാഴക്കുടപ്പനും അരിഞ്ഞു നൽകി നേടുന്നത് പ്രതിമാസം അരലക്ഷം ; കണക്കുകൾ ഇങ്ങനെ..

For full experience, Download our mobile application:
Get it on Google Play

മാള: വീട്ടമ്മമാർ അരിഞ്ഞു നൽകി നേടുന്നത് പ്രതിമാസം അരലക്ഷം. അരിയുക എന്ന് കേട്ട് ഞെട്ടേണ്ട. വാഴപ്പിണ്ടിയും വാഴക്കുടപ്പനുമാണ് അരിയുന്നത്. ടി.വി കണ്ടും മൊബൈൽ തോണ്ടിയും അലസമായി സമയം കളയുന്ന വീട്ടമ്മമാർക്ക് മുന്നിൽ മാതൃകയാവുകയാണ് മാള കൃഷിഭവന്റെ കീഴിലുള്ള കോൾക്കുന്ന് കൃഷിക്കൂട്ടം. വീട്ടമ്മമാരായ അംബിക, സുഷമ, രതി, രജനി, ഷീന എന്നിവർ ചേർന്ന് തുടങ്ങിയതാണീ സംരംഭം. വാഴപ്പിണ്ടിയും വാഴക്കുടപ്പനും കൂർക്കയും പച്ചക്കറികളും കഴുകി വൃത്തിയാക്കി അരിഞ്ഞ് ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കണ്ടെയ്‌നറിൽ പാക്ക് ചെയ്ത് റെഡി ടു കുക്കായി വിപണനം ചെയ്യുകയാണിവർ. കോൾക്കുന്ന് ഹരിതസംഘം എ ഗ്രേഡ് ക്ലസ്റ്ററുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇവർ ക്ലസ്റ്ററിൽ നിന്നും പാവയ്ക്ക, മുളക് എന്നിവ വാങ്ങി ഉണക്കി കൊണ്ടാട്ടമാക്കി വിൽക്കുന്നു.

ക്ലസ്റ്ററിലെ കർഷകർ ഉത്പ്പാദിപ്പിക്കുന്ന മഞ്ഞൾ സംഭരിച്ച് ഉണക്കിപ്പൊടിച്ച് വിൽക്കുന്നുമുണ്ട്. മാർക്കറ്റിൽ നിന്നും ഗുണമേന്മയുള്ള മല്ലിയും മുളകും വാങ്ങി വൃത്തിയാക്കി കഴുകി ഡ്രയറിൽ ഉണക്കിപ്പൊടിച്ചു വിൽക്കുന്നുമുണ്ട്.ഇവ വാങ്ങാൻ ആവശ്യക്കാരേറെയാണ്. സ്ഥാപനം തുടങ്ങി ആറുമാസത്തിനകം തന്നെ മാസം അരലക്ഷം വിറ്റുവരവിലേക്ക് എത്തി. അച്ചാറുകളുടെയും മറ്റ് മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെയും നിർമ്മാണത്തിലേക്ക് കൂടി കടക്കുകയാണ് ഈ സംരംഭം. കൃഷിക്കൂട്ടത്തിന് എല്ലാം പിന്തുണയും നൽകി അസംസ്‌കൃത വസ്തുക്കൾ നൽകുന്നതിലും വിപണനത്തിലും ക്ലസ്റ്ററും പ്രസിഡന്റ് കെ.എസ്. സിനോജും ഇവരെ സഹായിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...