അറസ്റ്റ് ചെയ്ത് കോടതി റിമാന്റ് ചെയ്തത ശേഷം പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്‌ ; അമ്പട പിആര്‍ഡി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇരട്ട കൊലക്കേസ് പ്രതിയെ പിടിക്കാന്‍ പോലീസ് പുറപ്പെടുവിച്ച ലൂക്കൗട്ട് നോട്ടീസ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതി റിമാന്റ് ചെയ്തതിനും ശേഷം ദിവസങ്ങള്‍ കഴിഞ്ഞ്. ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്താന്‍ പോലീസിറക്കിയ ലൂക്ക് ഔട്ട് നോട്ടീസ് പ്രതി ജയിലിലായതിന് ശേഷം മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിച്ച സംസ്ഥാന പി.ആര്‍.ഡി വകുപ്പിന്റെ കാര്യക്ഷമതയെക്കുറിച്ച്‌ വിമര്‍ശനം.

പത്തനംതിട്ട ആറന്മുളയില്‍ ബധിരയും മൂകയുമായ ഭാര്യ ശ്യാമ, മകള്‍ മൂന്നുവയസ്സുകാരി ആദിശ്രീ എന്നിവരുടെ മരണത്തില്‍ ഭര്‍ത്താവ് വിനീതിനെ ജൂണ്‍ ഒന്നിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാളെ കോടതി റിമാന്റ് ചെയ്ത് ജയിലിലേക്ക് വിട്ടു. എന്നാല്‍ ജയിലില്‍ കിടക്കുന്ന പ്രതിയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നെങ്കില്‍ പത്തനംതിട്ട പോലീസ് മേധാവികളെ അറിയിക്കണം എന്ന ലൂക്ക് ഔട്ട് നോട്ടീസ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ജൂണ്‍ 5ആം തീയതി ആണ്.

പ്രതി ഒളിവില്‍ പോയ ഉടനെ പുറത്തിറക്കിയ ലൂക്ക് ഔട്ട് നോട്ടീസ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ പോലീസ് പി.ആര്‍.ഡിയെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രസിദ്ധീകരിച്ച്‌ വന്നത് പ്രതിയെ പിടിച്ചിട്ടാണെന്ന് മാത്രം. പ്രതിയെ പിടിച്ചുവെന്നും ഈ ലൂക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് പി.ആര്‍.ഡിയെ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പുകളും ക്ഷേമപ്രവര്‍ത്തനങ്ങളും ഒക്കെ പൊതു ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വകുപ്പാണ് സംസ്ഥാനത്തെ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഐ.എ.എസാണ്.

മെയ് ആറാം തീയതിയാണ് ശ്യാമയേയും മകളേയും വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ചികിത്സയിലിരിക്കേ മെയ് 12-ന് ആദിശ്രീയും 13-ന് ശ്യാമയും മരിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ പിന്നാലെ ശ്യാമയുടെ പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷം പിന്നിട്ടെങ്കിലും പലപ്പോഴും സ്ത്രീധനത്തിന്റെ പേരില്‍ പണം ആവശ്യപ്പെട്ട് വിനീത് തന്നെ സമീപിച്ചിരുന്നതായി ശ്യാമയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നു. വിനിതീന്റെ മാതാപിതാക്കള്‍ക്ക് എതിരായും പരാതിയില്‍ പരാമര്‍ശമുണ്ടായിരുന്നു.

എന്നാല്‍ പോലീസിന് പരാതി ലഭിച്ചതിന് പിന്നാലെ വിനീതും മാതാപിതാക്കളും ഒളിവില്‍ പോയി. കേരളം വിട്ട ഇവര്‍ ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ഒളിവില്‍ കഴിഞ്ഞു. ഇതിനിടെ വിനീത് നാട്ടില്‍ എത്തിയതായി വിവരം ലഭിച്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ വിനീതിനും മാതാപിതാക്കള്‍ക്കുമെതിരെ പോലീസ് ചുമത്തി. ഇപ്പോഴും ഒളിവിലുള്ള വിനീതിന്റെ മാതാപിതാക്കള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...