തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി എല്ലാ മേഖലയിലും അതിരൂക്ഷമായ കാലഘട്ടമാണിത്. സാമ്പത്തിക സ്ഥാപനങ്ങള്‍ പോലും ഈ പ്രതിസന്ധിയെ തുടര്‍ന്ന് പൊറുതി മുട്ടുകയാണ്. അതിന് ഉത്തമ ഉദാഹരണമാണ് കെടിഡിഎഫ്‌സി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെടിഡിഎഫ്‌സി അടച്ചു പൂട്ടിന്‍റെ വക്കില്‍ എത്തി നില്‍ക്കുകയാണ്. കടം നല്‍കിയ പണത്തിന് കെഎസ്ആര്‍ടിസി തിരിച്ചടവ് മുടക്കിയതാണ് കെടിഡിഎഫ്‌സിക്ക് തിരിച്ചടിയായത്. ധനകാര്യ സ്ഥാപനമായി പ്രവര്‍ത്തിക്കുവാനുള്ള ലൈസന്‍സ് ഇതോടെ നഷ്‌ടമാകും. പിഴ പലിശ ഉള്‍പ്പെടെ 900 കോടിയിലേറെ രൂപയാണ് കെഎസ്‌ആര്‍ടിസി തിരിച്ചടയ്‌ക്കാനുള്ളത്.
ഇത് മൂലം നിലവില്‍ നിക്ഷേപകര്‍ സമീപിക്കുമ്പോള്‍ പണം തിരിച്ച് നല്‍കാനാകാത്ത അവസ്ഥയിലാണ് കെടിഡിഎഫ്‌സി. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീരാമകൃഷ്‌ണ മിഷനില്‍ നിന്ന് കെടിഡിഎഫ്‌സി 130 കോടി രൂപ സ്ഥിര നിക്ഷേപമായി സ്വീകരിച്ചിരുന്നു. ഈ തുക കാലാവധി അവസാനിച്ചിട്ടും കെടിഡിഎഫ്‌സി തിരിച്ചു നല്‍കിയില്ല. 580 കോടിയോളം രൂപയാണ് കെടിഡിഎഫ്‌സിയില്‍ സ്ഥിര നിക്ഷേപമുള്ളത്. നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും വരുമാനം ഇല്ലാത്ത അവസ്ഥയിലാണ് ഈ പൊതുമേഖല സ്ഥാപനം. കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങൾ തിരിച്ച് നല്‍കിയില്ലെങ്കില്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് റദ്ദാക്കുമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കെഎസ്എഫ്ഇയിൽ നിന്നും സംസ്ഥാന കാർഷിക വികസന ബാങ്കിൽ നിന്നുമുള്ള വേറെ 356 കോടി കടബാധ്യത തീർത്താൽ മാത്രമെ കൺസോർഷ്യത്തിന്‍റെ കടം കിട്ടൂ എന്ന വ്യവസ്ഥ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കേരള ബാങ്കിൽ നിന്ന് 356 കോടി കടമെടുത്ത് കെടിഡിഎഫ്‌സി കെഎസ്ആർടിസിയുടെ കടം വീട്ടിയത്. എന്നാൽ കെഎസ്ആർടിസിയുടെ ഈ ബാധ്യത കെടിഡിഎഫ്‌സിക്ക് തിരിച്ചടക്കാതായതോടെ കൊടുത്ത വായ്‌പയുടെ കുടിശിക 900 കോടി കവിഞ്ഞിരിക്കുകയാണ്. ഇതാണ് കെടിഡിഎഫ്‌സിയെ അടച്ച് പൂട്ടലിന്‍റെ വക്കിൽ എത്തിച്ചത്.
സര്‍ക്കാരിന്‍റെ ഒട്ടുമിക്ക വകുപ്പുകളെല്ലാം തന്നെ തകര്‍ച്ചയിലേയ്‌ക്ക് എത്തി നില്‍ക്കുകയാണ്. എന്ത് ചെയ്യണമെന്നറിയാതെ വകുപ്പുകള്‍ നട്ടം തിരിയുകയാണ്. സര്‍ക്കാരിന്‍റെ അവലോകന യോഗങ്ങളില്‍ പോലും ഭരണത്തകര്‍ച്ചയും അഴിമതിയുമാണ് പ്രധാന ചര്‍ച്ചാവിഷയം. തങ്ങള്‍ തികച്ചും ഒരു പരാജയമാണെന്ന് സര്‍ക്കാര്‍ തന്നെ സ്വയം സമ്മതിക്കേണ്ട അവസ്ഥയാണിപ്പോള്‍. ഒരു സ്ഥാപനത്തില്‍ നിന്ന് പണമെടുത്ത് മറ്റൊരു മേഖലയിലെ പ്രതിസന്ധി തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇരു മേഖലയും പ്രതിസന്ധിയിലാകുകയാണ്. ഇതിന് പുറമെ വീണ്ടും കടമെടുക്കും എന്ന് തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം. എന്തായാലും കേരളത്തിലെ ജനങ്ങള്‍ ഇനിയും കഷ്‌ടപ്പെടുമെന്നത് തീര്‍ച്ചയാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033