വടക്കഞ്ചേരി : ദേശീയപാതയില്‍ വടക്കഞ്ചേരിയിൽ ഡയാന ജംക്‌ഷനിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ കാറിടിച്ച് 2 പേർ മരിച്ചു. കൂടെ സഞ്ചരിച്ചിരുന്നയാൾക്ക് പരുക്കേറ്റു. കോട്ടയം കൊളത്തുർ കാരോട്ട്തങ്ങൾ വീട്ടിൽ നാരായണന്റെ മകൻ അരുൺ (25) കോട്ടയം മുക്കേടത്ത് എം.മാത്യുവിന്റെ മകൻ വിനു എം.മാത്യു (29) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും ഇന്ന് പുലർച്ചെ മരിച്ചു. പരുക്കേറ്റയാളെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. എറണാകുളത്തുനിന്ന് തമിഴ്നാട്ടിലേക്കു പോകുകയായിരുന്ന കാറാണ് ലോറിയിൽ ഇടിച്ചത്.