ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചശേഷം അമിതവേ​ഗത്തിൽ യാത്ര ; ലോറി ഡ്രൈവർ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഉള്ള്യേരിയിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം അമിത വേഗതയിൽ പോയ ലോറി ബാലുശ്ശേരി പോലീസ് പിടികൂടി. ലോറി ഡ്രൈവർ കോരങ്ങാട് സ്വദേശി ഹുനൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിൽ ആയിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ബൈക്ക് യാത്രികർ നാറാത്ത് സ്വദേശികളായ കോയ, രവീന്ദ്രൻ എന്നിവർക്ക് പരിക്കേറ്റു. അമിത വേഗതയിൽ പോയ ലോറി പിന്തുടർന്ന് പിടിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് പോലീസ് ഇടപെട്ട് പിടികൂടിയത്. റോഡിലെ ഡിവൈഡറുകൾ ഇടിച്ചു തെറിപ്പിച്ചായിരുന്നു ലോറി മുന്നോട്ട് പോയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...