വൈക്കോല്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

കോടഞ്ചേരി: വൈക്കോല്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഉച്ചക്ക് 12.35ന് കോടഞ്ചേരി അങ്ങാടിക്ക് സമീപത്താണ് സംഭവം. കണ്ണോത്ത് ഭാഗത്ത് നിന്നും കോടഞ്ചേരിക്ക് വൈക്കോല്‍ കയറ്റി വരികയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. കോടഞ്ചേരി ടൗണിനോട് 200 മീറ്റര്‍ അടുത്തെത്തിയപ്പോഴാണ് വൈക്കോലിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. പരിഭ്രാന്തനായ ഡ്രൈവര്‍ ടൗണില്‍ ലോറി നിര്‍ത്തി ഓടിരക്ഷപ്പെട്ടു.

ഉടന്‍തന്നെ നാട്ടുകാരില്‍ ഒരാള്‍ തൊട്ടടുത്ത സെന്‍റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ലോറി ഓടിച്ചുകയറ്റി.
ലോറി ഗ്രൗണ്ടിന് വട്ടംകറക്കിയതോടെ തീപിടിച്ച വൈക്കോല്‍ കെട്ടുകള്‍ നിലത്തുവീണു. ബാക്കിയുള്ള വൈക്കോല്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് ലോറിയില്‍ നിന്ന് നീക്കി. വൈദ്യുത കമ്പികള്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...