കടുക്കറ : ഭാരം കയറ്റിവന്ന ലോറി ചിറ്റാറിലേക്ക് മറിഞ്ഞു. അരികിലെ ഭിത്തി തകര്‍ത്ത് ചിറ്റാറിലേക്കു വീണ ലോറി വെള്ളത്തിലേക്കു പതിക്കാതെ കരയില്‍ മറിഞ്ഞ് വീണു. ലോറി ഓടിച്ച കൊല്ലം സ്വദേശി അനില്‍ (30) നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.
വെള്ളിയാഴ്ച രാത്രി രണ്ടരയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നും കടുക്കറ വഴി കൊല്ലത്തേക്ക് മെറ്റല്‍ കൊണ്ടു പോയ ലോറിയാണ് വേലി തകര്‍ത്താണ് ചിറ്റാറിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി.