ലോസ് ആഞ്ചൽസ്: ലോകത്തെ ഒന്നാകെ ഞെട്ടിച്ചു കൊണ്ട് ദക്ഷിണ കാലിഫോർണിയ മേഖലയിലെ വൻ കാട്ടുതീയുടെ പശ്ചാത്തലത്തിൽ ജനുവരി 17ന് നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്ന 97ാമത് അക്കാദമി അവാർഡുകളുടെ നോമിനേഷൻ പ്രഖ്യാപനം ജനുവരി 19 ലേക്ക് മാറ്റിവെച്ചു. നീട്ടിയ തീയതി മാറ്റങ്ങളെക്കുറിച്ച് അക്കാദമി സി.ഇ.ഒ ബിൽ ക്രാമറിൽ നിന്ന് അംഗങ്ങൾക്ക് ഇ-മെയിൽ അയച്ചു. ‘സതേൺ കാലിഫോർണിയയിലുടനീളമുള്ള വിനാശകരമായ തീപിടുത്തം ബാധിച്ചവർക്ക് അഗാധമായ അനുശോചനം അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നമ്മുടെ നിരവധി അംഗങ്ങളും വ്യവസായ സഹപ്രവർത്തകരും ലോസ് ആഞ്ചൽസ് പ്രദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. ഞങ്ങൾ നിങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്’ -ഇ മെയിലിൽ പറയുന്നു. ഓസ്കാർ നോമിനേഷൻ വോട്ടിങ്ങിനുള്ള സമയപരിധിയും ജനുവരി 14 വരെയാക്കി രണ്ടു ദിവസത്തേക്ക് നീട്ടി. പതിനായിരത്തോളം വരുന്ന അക്കാദമി അംഗങ്ങൾക്കുള്ള വോട്ടെടുപ്പ് ജനുവരി 8ന് ആരംഭിച്ചു. മാർച്ച് 2ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയറ്ററിൽ നടക്കുന്ന 2025 ലെ ഓസ്‌കാർ ചടങ്ങിന് കോനൻ ഒബ്രിയൻ ആതിഥേയത്വം വഹിക്കും. ജനുവരി 12ന് സാന്റാ മോണിക്കയിൽ നടക്കാനിരുന്ന ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡും ജനുവരി 26ലേക്ക് മാറ്റിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1