തൊഴിലാളി പ്രസ്ഥാനത്തിന് തീരാനഷ്ടം ; ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ മന്ത്രിമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൊഴിലാളികളുടെ പ്രിയങ്കരനും മുതിർന്ന സിപിഐഎം നേതാവുമായ ആനത്തലവട്ടം ആനന്ദന്റെ വിയോഗം അങ്ങേയറ്റം വേദനാജനകമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തിലെ കയർ തൊഴിലാളികളുടെ അവകാശ പേരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകി സിഐടിയുവിന്റേയും സിപിഐ എമ്മിന്റേയും മുൻനിരയിലേക്ക്‌ ഉയർന്ന ആനത്തലവട്ടം ആനന്ദൻ എക്കാലത്തും പൊതുപ്രവർത്തനത്തിന്‌ പ്രചോദനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ പട്ടിണി അവസാനിപ്പിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ തൊഴിലാളി പ്രവർത്തകർക്ക്‌ എന്നും ആവേശം നൽകുന്ന അനുഭവമാണ്‌. സ്കൂൾ കാലഘട്ടത്തിൽ തുടങ്ങിയ പൊതുപ്രവർത്തന ജീവിതത്തിൽനിന്ന്‌ തൊഴിലാളികളുടെ അനിഷേധ്യ നേതാവായി അദ്ദേഹം ഉയർന്നു. 1950 കളിൽ ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ ആരംഭിച്ച കയർത്തൊഴിലാളികളുടെ സമരം ഫലപ്രാപ്തിയിലേക്ക്‌ എത്തിക്കുന്നതിന്‌ മുൻനിരയിൽനിന്നുള്ള പ്രവർത്തനം അദ്ദേഹത്തിന്റെ തൊളിലാളി സംഘടനാ പ്രവർത്തനത്തിന്‌ മാറ്റേകി.

റെയിൽവേയിൽ ലഭിച്ച മികച്ച ജോലി അവസരം ഉപേക്ഷിച്ച്‌ പൂർണസമയ തൊഴിലാളി പ്രവർത്തകനാകാനുള്ള തീരുമാനം ട്രേഡ്‌ യൂണിയൻ പ്രവർത്തനത്തിന്‌ മികച്ച മുതൽകൂട്ടായി. അന്നുമുതൽ അവസാനനാളുകൾവരെ തൊഴിലാളികളുടെ അവകാശങ്ങൾക്കായി നിരന്തരം പോരാടി. അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതവും ജയിൽവാസവുമൊന്നും ആ നിശ്ചയദാർഢ്യത്തെ ഇളക്കിയില്ല. പരമ്പരാഗതതൊഴിൽമേഖലയാകെ സംരക്ഷിക്കുന്നതിന്‌ ഏറ്റെടുത്ത പ്രക്ഷോഭങ്ങൾക്കെല്ലാം മാർഗദർശിയായി മുന്നിൽനിന്നു. തൊഴിലിടങ്ങളിൽ തൊഴിലാളി ഐക്യം ഉറപ്പാക്കുന്നതിന്‌ അദ്ദേഹത്തിന്റെ ബോധപൂർമായ ഇടപെടലുകൾ വൻവിജയമുണ്ടാക്കി.

മികച്ച നിയമസഭാ സാമാജികനായും തിളങ്ങി. അതതുകാലത്തെ രാഷ്‌ട്രീയ സംഭവവികാസങ്ങളെ തന്റെ രാഷ്‌ട്രീയ നിലപാടുകൾക്കുള്ളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ അവലോകനം ചെയ്യാനും അത്‌ വാർത്താ മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളുംവഴി തൊളിലാളികളിലും പൊതുസമൂഹത്തിലും എത്തിക്കാനും അദ്ദേഹം കാട്ടിയ മിടുക്ക്‌ പൊതുപ്രവർത്തകർക്ക്‌ അനുകരണീയമാണ്‌. മുതിർന്ന നേതാവ്‌ എന്ന നിലയിൽ ആനത്തലവട്ടം ആനന്ദന്റെ വേർപാട്‌ വ്യക്തിപരമായി എനിക്കും വലിയ നഷ്ടമാണ്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടപ്പോഴും പാർടി സെന്റർ കേന്ദ്രീകരിച്ച്‌ പ്രവർത്തനം തുടങ്ങിയപ്പോഴും നേതൃ സ്ഥാനത്തുനിന്ന്‌ മാർഗനിർദേശം നൽകാൻ അദ്ദേഹമുണ്ടായി. പാർടി കൊല്ലം ജില്ലാ സെക്രട്ടറിയുടെ ചുമതല നിർവഹിക്കുമ്പോൾ തെരഞ്ഞെടുപ്പ്‌ കാലഘട്ടങ്ങളിലടക്കം കൂടെ നിന്ന്‌ നയിക്കാനും ഒപ്പമുണ്ടായി. അദ്ദേഹത്തിന്റെ വേർപാടിൽ തൊഴിലാളികളുടെയും പൊതുപ്രസ്ഥാനത്തിന്റെയും പൊതുസമൂഹത്തിന്റെയും കുടുംബാംഗങ്ങളുടെ ദുഖത്തിനൊപ്പം പങ്കു ചേരുന്നുവെന്നും കെ.എൻ ബാലഗോപാൽ. ആനത്തലവട്ടം ആനന്ദന്റെ മരണം തൊഴിലാളി പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കയർ തൊഴിലാളി കുടുംബത്തിൽ ജനിച്ച അദ്ദേഹം പ്രക്ഷോഭങ്ങളിലൂടെയാണ് വളർന്നത്. നിരവധി തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ആനത്തലവട്ടം ആനന്ദനെന്നും മന്ത്രി റിയാസ് പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...