തിരുവനന്തപുരം : കൊവിഡിന്റെ മറവില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ നടത്തിയ തീവെട്ടിക്കൊള്ളയുടെ രേഖകള്‍ പുറത്ത്. കൊവിഡ് പ്രിതരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി കൈയുറകള്‍ വാങ്ങിയത് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പരമാവധി വിലയില്‍ നിന്ന് അഞ്ച് രൂപയിലധികം നല്‍കി. നിശ്ചിത ഗുണമേന്മയോ മാനദണ്ഡങ്ങളോ പാലിക്കാതെ നടന്ന ഇടപാടില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ട്.
ഏപ്രില്‍ മാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് പ്രതിരോധ വസ്തുക്കള്‍ വാങ്ങുന്നതിനുള്ള പരമാവധി തുക നിര്‍ദേശിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇത് പ്രകാരം കൈയുറയ്ക്ക് 5.75 രൂപയാണ്. എന്നാല്‍ ഇത് അപര്യാപ്തമാണെന്ന് കണ്ട് ഒരു മാസത്തിന് ശേഷം വില വര്‍ധിപ്പിക്കുകയും ചെയ്തു. 7 രൂപയാണ് പുതുക്കിയ വില. ഇതിന് ശേഷമാണ് 12.15 രൂപയ്ക്ക് ഒരു കോടി കൈയുറകള്‍ കേരളത്തിലേക്ക് ഇറക്കിയത്.
ഇതിലൂടെ മാത്രം സംസ്ഥാനത്തിന് 5.15 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രണത്തിന് വേണ്ടിയുള്ള എക്‌സാമിനേഷന്‍ ഗ്ലൗസുകളാണ് ഇത്. ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറാന്‍ വാങ്ങിയതാണ്. നേരത്തെ 50 ലക്ഷം കൈയുറകള്‍ കൊല്ലം ജില്ലയിലേക്ക് വാങ്ങിയത് 7 രൂപ നല്‍കിയായിരുന്നു. അഞ്ച് ലക്ഷം കൈയുറകള്‍ വാങ്ങുന്നതിന് വേണ്ടിയുള്ള രണ്ട് ഇന്‍വോയ്‌സിന്റെ മറവിലാണ് പിന്നീട് 90 ലക്ഷം കൈയുറകള്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പൊതു മാനദണ്ഡത്തിന് വിപരീതമാണ് കൈയുറകളുടെ ഗുണമേന്മ. 5 ാാ ഗ്ലൗസികള്‍ക്ക് പകരം 3.2ാാ ഗ്ലൗസുകളാണ് വാങ്ങിയിരിക്കുന്നത്. ഇത്തരം ഗുണനിലവാരമില്ലാത്ത ഗ്ലൗസുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് ഡോക്ടര്‍ പത്മനാഭ ഷേണായി പറഞ്ഞു.