കോവിഡ് പ്രതിസന്ധിക്കിടെ കോടികളുടെ പരസ്യം നല്‍കിയെന്ന് ബിജെപി ; ആരോപണം അടിസ്ഥാനരഹിതമെന്ന് എഎപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച വേളയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കോടികള്‍ മുടക്കി പത്രപരസ്യം ചെയ്തെന്ന ബി.ജെ.പി ആരോപണം നിഷേധിച്ച് എ.എ.പി അടിസ്ഥാനരഹിതമായ ആരോപണമാണ് ബി.ജെ.പി ഉന്നയിക്കുന്നതെന്ന് എ.എ.പി ചൂണ്ടിക്കാട്ടി.

രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനവും ഓക്സിജന്‍ ദൗര്‍ലഭ്യവും കാരണം ജനം വലഞ്ഞപ്പോള്‍ 63.83 കോടി രൂപയാണ് ഡല്‍ഹി സര്‍ക്കാര്‍ പരസ്യത്തിനായി വിനിയോഗിച്ചതെന്നായിരുന്നു ബി.ജെ.പി നേതാവ് അമിത് മാളവ്യയുടെ ആരോപണം. കോവിഡ് പ്രതിസന്ധി രൂക്ഷമായ ഏപ്രില്‍-ജൂണ്‍ മാസത്തില്‍ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനാണ് ഈ തുക ചെലവൊഴിച്ചതെന്നും വിവരാവകാശ രേഖ ഉദ്ധരിച്ച് അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാല്‍ ആരോപണം തെറ്റിദ്ധാരണയുണ്ടാക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് എ.എ.പി പ്രതികരിച്ചു. രണ്ട് മാസത്തെ പരസ്യത്തുകയല്ല അതെന്നും കഴിഞ്ഞ ഒരു വര്‍ഷത്തെ പരസ്യ ഇനത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കാനുണ്ടായിരുന്ന കുടിശ്ശികയാണെന്നും എ.എ.പി വ്യക്തമാക്കുന്നു. ഈ വിഷയത്തെച്ചൊല്ലി ബി.ജെ.പി – എ.എ.പി നേതാക്കള്‍ തമ്മില്‍ വാക്പോര് ശക്തമായതിനു പിന്നാലെയാണ് വിശദീകരണവുമായി എ.എ.പി രംഗത്തുവന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍, അതിഥിതൊഴിലാളികള്‍ എന്നിവരുടെ വാടക കുടിശ്ശിക സര്‍ക്കാര്‍ നല്‍കുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...