ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പാണ് നടന്നതെന്നു രാഹുൽ ആരോപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഓഹരി വിപണിയിൽ സംഭവിച്ചതെന്നും രാഹുൽ വ്യക്തമാക്കി. എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവർക്കെതിരെ രാഹുൽ പ്രതികരിച്ചത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി, വ്യാജ എക്സിറ്റ് പോൾ നടത്തിയവര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണം. ഇതിനെതിരെ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ വൻ കുംഭകോണമാണ് നടന്നത്. വിപണിയെ സ്വധീനിക്കാനായിരുന്നു വ്യാജ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നത്. എന്നാൽ ജൂണ്‍ നാലിനു വോട്ടെണ്ണി ഫലം വന്നതോടെ വിപണി വൻ തകർച്ചയാണ് നേരിട്ടത്. ഇതിനെല്ലാം പിന്നിൽ ഗൂഢാലോചന നടന്നു. തെരഞ്ഞെടുപ്പ് സമയത്ത് ജൂൺ നാലിനു വിപണിയിൽ വൻ കുതിപ്പുണ്ടാകുമെന്നു പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർ അദാനിയുടെ ഉടമസ്ഥതയിലുള്ള ചാനലിൽ പറഞ്ഞിരുന്നു. ഷെയറുകൾ വാങ്ങി വയ്ക്കാനും അമിത് ഷാ പറഞ്ഞു. എക്സിറ്റ് പോൾ ഫലത്തിനു പിന്നാലെ ഓഹരി വിപണി കുതിച്ചു. വൻകിട നിക്ഷേപകർ പണം തട്ടി. ഫലം വന്നപ്പോൾ ഓഹരി തകർച്ച നേരിട്ടു. സാധാരണക്കാരായ ചെറുകിട നിക്ഷേപകർക്കാണ് നഷ്ടം സംഭവിച്ചത്. 30 ലക്ഷം കോടിയുടെ നഷ്ടമാണ് അവർക്ക് സംഭവിച്ചതെന്നും രാഹുൽ ആരോപിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033