മൊബൈൽ ഫോൺ നഷ്ടപ്പെട്ടോ? വിഷമിക്കേണ്ട പരിഹാരമുണ്ട്

For full experience, Download our mobile application:
Get it on Google Play

മൊബൈൽ ഫോൺ കാണാതാകുന്നതും മോഷണം പോകുന്നതും മിക്ക ആളുകളെയും വലക്കുന്ന വിഷയമാണ്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ നേരിടാനുള്ള മാർഗങ്ങളെ കുറിച്ചാണ് സൈബർ പോലീസ് പറയുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം.

1. നഷ്ടപ്പെട്ട / കാണാതായ നമ്പറിലേക്ക് ഇടവിട്ട് വിളിക്കുകയും എസ്.എം.എസ് സന്ദേശം അയക്കുകയും ചെയ്യുക. രണ്ട് സിം കാർഡുകൾ ഉണ്ടെങ്കിൽ രണ്ടിലേക്കും ഇത് ചെയ്യണം. ഫോൺ തിരികെ കിട്ടാനോ, അന്വേഷണത്തിനോ ഇത് ഉപയോഗപ്പെട്ടേക്കും.

2. നമ്മുടെ ഫോൺ നഷ്ടപ്പെട്ടെന്ന് ബോധ്യമായാൽ അവയിൽ ശേഖരിച്ചിരിക്കുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയുടെ പാസ് വേർഡ്, പിൻ എന്നിവ ഉടനടി മാറ്റുക. ഫോണിൽ ‘ലോസ്റ്റ് കൺട്രോൾ ആപ്ലിക്കേഷൻ’ ലൈവ് ആക്കിയിട്ടുണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്തുക. തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ ഫോണിന്റെ വിവരങ്ങൾ (ഐ.എം.ഇ.ഐ നമ്പർ, മോഡൽ നമ്പർ, സിം നമ്പറുകൾ എന്നിവ ഉൾപ്പെടുത്തി പരാതി നൽകി രശീത് വാങ്ങുക.

3. ബന്ധപ്പെട്ട മൊബൈൽ സർവീസ് സേവന ദാതാക്കളുടെ കസ്റ്റമർ കെയർ സംഘവുമായി ബന്ധപ്പെട്ട് നഷ്ടമായ സിം ബ്ലോക്ക് ചെയ്യാനോ ഡ്യൂപ്ലിക്കേറ്റ് വാങ്ങാനോ നടപടികൾ സ്വീകരിക്കുക. തുടർന്ന് പരാതി നൽകിയ പോലീസ് സ്റ്റേഷൻ മുഖാന്തിരവും ബന്ധപ്പെട്ട സൈബർ സെൽ, സൈബർ പോലീസ് സ്റ്റേഷൻ മുഖാന്തിരം തുടരന്വേഷണം നടത്താം.

4. ഫോൺ നഷ്ടപ്പെട്ട ശേഷം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി രസീത് വാങ്ങി കേന്ദ്രസർക്കാറിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂനിക്കേഷൻസിന്റെ വെബ് പോർട്ടലിന്റെ സൗകര്യം ഉപയോഗിച്ച് മൊബൈലിന്റെ ഐ.എം.ഇ.ഐ ബ്ലോക്ക് ചെയ്ത് ഇന്ത്യയിൽ ആ ഫോണിൽ സിംകാർഡ് ഇട്ട് ഉപയോഗിക്കുന്നത് തടയാനാകും.

5. സിം കാർഡിട്ട് ഉപയോഗിക്കാൻ കഴിയാത്തതിനാൽ ഏതെങ്കിലും സംവിധാനത്തിലൂടെ മൊബൈൽഫോൺ തിരികെ ലഭിച്ചാൽ വീണ്ടും ആ ഐ.എം.ഇ.ഐ നമ്പർ അൺബ്ലോക്ക് ചെയ്ത് ഉപയോഗിക്കാനും സാധിക്കും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...