തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മാറ്റിവെച്ച സംസ്ഥാന ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ഇന്ന് മുതല്‍ പുനഃരാരംഭിക്കും. ഇന്ന് സ്ത്രീശക്തി SS-259 നറുക്കെടുപ്പാണ് നടക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോര്‍ക്കി ഭവനില്‍ വൈകിട്ട് മൂന്നിനാണ് നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 5,000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 8,000 രൂപയും ലഭിക്കും.
ഈ മാസം 29ന് അക്ഷയ AK-496, ജൂലൈ 2ന് കാരുണ്യ പ്ലസ് KN-367, ജൂലൈ 6ന് നിര്‍മല്‍ NR- 223 , ജൂലൈ 9ന് വിന്‍വിന്‍ W- 615 , ജൂലൈ 13ന് സ്ത്രീശക്തി SS-260, 16ന് അക്ഷയ AK-497, 20ന് ഭാഗ്യമിത്ര BM-6, 22ന് ലൈഫ് വിഷു ബമ്പര്‍ BR-79 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് നടക്കും.
മാറ്റിവെച്ച പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി പുതിയ പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ലോട്ടറികളുടെ എണ്ണം, തീയതികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കും.
ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്തിയ സാഹചര്യത്തില്‍ ഭാഗ്യക്കുറി ഓഫീസുകളില്‍ വ്യാഴാഴ്ച മുതല്‍ ലോട്ടറി വില്പന പുനരാരംഭിച്ചിട്ടുണ്ട്. ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/ , http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.