ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്‌സ്

For full experience, Download our mobile application:
Get it on Google Play

ദുബൈ : ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. സര്‍വീസുകള്‍ ഏഴിന് പുനഃരാരംഭിക്കുമെന്നാണ് കമ്പിനിയുടെ അറിയിപ്പ്. യാത്രാക്കാരുടെ ട്വിറ്ററിലൂടെയുള്ള അന്വേഷണത്തിന് മറുപടിയായാണ് എമിറേറ്റ്‌സ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്ത്യയില്‍ നിന്ന് പ്രവേശന അനുമതി നല്‍കിയതിന് പിന്നാലെ 23 മുതല്‍ സര്‍വീസ് തുടങ്ങുമെന്നായിരുന്നു നേരത്തെ എമിറേറ്റ്‌സ് അറിയിച്ചിരുന്നത്. സര്‍വീസ് തുടങ്ങാത്തത് സംബന്ധിച്ച്‌ യാത്രക്കാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുയാണെന്നും പ്രോട്ടോക്കോളുകളിലും മാര്‍ഗനിര്‍ദേശങ്ങളിലും മാറ്റങ്ങളുണ്ടാകുമ്പോള്‍ അവ യാത്രക്കാരെ യഥാസമയം അറിയിക്കുമെന്നും എമിറേറ്റ്‌സിന്റെ വിശദീകരണത്തില്‍ പറയുന്നു. ജൂണ്‍ ആറ് വരെ യുഎഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യയും അറിയിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ പ്രതിഷേധത്തിനിടെ എം.എസ്.എം.ഇ. ബിൽ പാസാക്കി രാജ്യസഭ

0
ന്യൂഡൽഹി : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ.) നേരിടുന്ന കുടിശ്ശിക...

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി : സിപിഎം വിശാല സംസ്ഥാന കമ്മിറ്റി സെപ്റ്റംബറിൽ

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി ചർച്ച ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനായി...

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...