തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ അക്ഷയ എകെ 563 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AL 557740 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AL 599237 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. സെപ്റ്റംബര്‍ ഒന്നാം തീയതി മുതലാണ് ആഴ്ചയില്‍ ആറു ദിവസവും നറുക്കെടുക്കുന്നത് ലോട്ടറി വകുപ്പ് പുനരാരംഭിച്ചത്. നേരത്തെ കോവിഡിനെ തുടര്‍ന്ന് ദിനംപ്രതിയുള്ള നറുക്കെടുപ്പ് നിര്‍ത്തിവെച്ചിരുന്നു.
40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേര്‍ക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്ബരുള്ള 11 സീരീസിലുള്ളവര്‍ക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവര്‍ക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.
5000 രൂപയില്‍ താഴെയുള്ള സമ്മാന തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോര്‍ക്കി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകള്‍ ആണ് വില്‍പ്പനയ്ക്ക് ആയി നല്‍കുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.
ഒന്നാം സമ്മാനം Rs :7000000/-
AL 557740
സമാശ്വാസ സമ്മാനം- Rs 8000/-
AA 557740 AB 557740 AC 557740 AD 557740 AE 557740 AF 557740 AG 557740 AH 557740 AJ 557740 AK 557740 AM 557740
രണ്ടാം സമ്മാനം- Rs :500000/-
AL 599237
മൂന്നാം സമ്മാനം-Rs :100000/-
AA 197134
AB 155704
AC 417217
AD 767342
AE 776224
AF 356759
AG 739269
AH 296168
AJ 527450
AK 448498
AL 161638
AM 646701
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, https://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.