ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ച്‌ 120 ലോട്ടറി ടിക്കറ്റുകള്‍ കാര്‍ യാത്രികര്‍ തട്ടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരമറ്റം : ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ച്‌ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതായി പരാതി. അരയന്‍കാവ് വളവുങ്കല്‍ വെച്ചാണ് സംഭവം. പുലര്‍ച്ചെ ലോട്ടറി വില്‍പ്പനക്കിറങ്ങിയ കുലയറ്റിക്കര നടുവിലെ തടത്തില്‍ രാജമ്മയുടെ (63) പക്കല്‍ നിന്നാണ് കാര്‍ യാത്രികര്‍ ലോട്ടറി നോക്കാനെന്ന വ്യാജനേ വാങ്ങി ലോട്ടറിയുമായി കടന്നുകളഞ്ഞത്. രാജമ്മ അരയന്‍കാവ് വളവുങ്കല്‍ സമീപം റോഡ് സൈഡില്‍ നില്‍ക്കുമ്പോള്‍ തലയോലപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിര്‍ത്തി ലോട്ടറി തരാന്‍ പറഞ്ഞ് വിളിച്ച്‌ ലോട്ടറി മുഴുവനായും കൈക്കലാക്കി വണ്ടിവിടുകയായിരുന്നു.

സ്ത്രീശക്തി ലോട്ടറിയാണ് മോഷ്ടാക്കള്‍ തട്ടിയെടുത്തത്. 120 ലോട്ടറി നഷ്ടപ്പെട്ടതായി രാജമ്മ പറഞ്ഞു. വര്‍ഷങ്ങളായി ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാല്‍നടയായി ലോട്ടറി വില്‍പ്പന നടത്തുന്ന രാജമ്മയും കുടുംബവും വാടക വീട്ടിലാണ് താമസം. ഭര്‍ത്താവ് നടരാജനും പിറവം ഭാഗത്ത് ലോട്ടറി കച്ചവടം നടത്തി വരികയാണ്. ഇത്രയും ലോട്ടറി നഷ്ടപ്പെട്ടതോടെ ആശങ്കയിലായിരിക്കുകയാണ് രാജമ്മയും കുടുംബവും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...

മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവയ്പ്

0
കാസര്‍കോട്: മിയാപദവ് ബട്ടിപദവില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. കാറിലെത്തിയ സംഘം കട...