വികലാംഗനായ ലോട്ടറി കച്ചവടക്കാരനെ ബോധം കെടുത്തി ലോട്ടറിയും പണവും കൊള്ളയടിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: വികലാംഗനായ ലോട്ടറി കച്ചവടക്കാരനെ ബോധംകെടുത്തി ലോട്ടറിയും പണവും കൊള്ളയടിച്ചു. കൂത്തുപറമ്പില്‍ മുച്ചക്ര സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന മാങ്ങാട്ടിടം ദേശബന്ധുവിനു സമീപം ആമ്പിലാട്ടെ മലര്‍വാടിയില്‍ സതീശനാ(64)ണ് കവര്‍ച്ചയ്ക്കിരയായത്. 850 രൂപയും 12000 രൂപയുടെ സമ്മാന ടിക്കറ്റും പൗര്‍ണമി ഭാഗ്യക്കുറിയുടെ 115 ടിക്കറ്റുകളും നഷ്ടപ്പെട്ടുവെന്ന് സതീശന്‍ പറയുന്നു. എലിപ്പറ്റച്ചിറയില്‍ എസ്ബിഐക്കു സമീപം ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. ബാങ്ക് പാസ് ബുക്കും വാഹനത്തിന്റെ രേഖകളും മറ്റും ഉള്‍പ്പെടെയുള്ള ബാഗ് സതീശന്റെ കൈയ്യില്‍ നിന്ന് സംഘം തട്ടിയെടുക്കുകയായിരുന്നു.

കാറിലെത്തിയ സംഘം ലോട്ടറി ടിക്കറ്റ് ആവശ്യപ്പെട്ട ശേഷം സതീശന്റെ മുഖത്തു സ്‌പ്രേ അടിച്ച്‌ ബോധം കെടുത്തുകയായിരുന്നു. ശേഷം പണവും ടിക്കറ്റുകളും അടിച്ചെടുക്കുകയായിരുന്നു. അതുവഴി വന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് സതീശനെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...