Wednesday, May 14, 2025 12:46 pm

വ്യാജ ഐഡന്റിറ്റിയിൽ യുവതിയുമായി അടുത്തു ; ഉറക്കഗുളിക നൽകി മയക്കി പീഡനം ; ഇൻഡോറിൽ ലൗ ജിഹാദ് ആരോപണത്തിൽ യുവാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമം നടത്തിയതായി ആരോപണം. വ്യാജ ഐഡന്റിറ്റിയിൽ പരിചപ്പെടുത്തിയ യുവാവുമായി പ്രണയത്തിലായ പെൺകുട്ടിയെ കാമുകൻ രണ്ട് തവണ ഗർഭിണിയാക്കുകയും, രണ്ട് തവണയും തന്റെ ഗർഭം അലസിപ്പിക്കുകയും ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കാമുകനായ ഷദാബ് ഖാനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, ബ്ലാക്ക് മെയിലിംഗ്, മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇരയായ പെൺകുട്ടി 2016-ൽ ജന്മനാട്ടിൽ നിന്ന് ഇൻഡോറിലെത്തിയതാണ്. സഹോദരനോടൊപ്പമായിരുന്നു താമസം. നഗരത്തിലെ വിജയ് നഗർ പ്രദേശത്താണ് ഇരുവരും താമസിച്ചിരുന്നത്. വിജയ് നഗറിലെ ഒരു കഫേയിൽ ജോലി ചെയ്യുകയായിരുന്ന സുഹൃത്ത് സൗരഭത്തിന്റെ കാമുകി ശിവാനിയാണ് കബീർ എന്ന യുവാവിനെ പെൺകുട്ടിക്ക് പരിചയപ്പെടുത്തിയത്. പെൺകുട്ടിയും കബീറും സുഹൃത്തുക്കളാകുകയും മൊബൈൽ നമ്പർ കൈമാറുകയും ചെയ്തു.

ഫോൺവിളിക്കിടെ തനിക്ക് ക്യാൻസർ ആണെന്നും, തന്റെ ജീവിതം വളരെ ബുദ്ധിമുട്ടാണെന്നും കബീർ പെൺകുട്ടിയോട് പറഞ്ഞു. സഹതാപം തോന്നിയ പെൺകുട്ടി ഇയാളുമായി കൂടുതൽ അടുത്തു. പതുക്കെ പ്രണയമായി. പെൺകുട്ടിയുടെ പിറന്നാളിന് സർപ്രൈസ് തരാമെന്ന് പറഞ്ഞ് കബീർ പെൺകുട്ടിയെ ഉജ്ജയിനിലെ രുദ്രാക്ഷ് ഹോട്ടലിൽ എത്തിച്ച് മദ്യലഹരിയിൽ ബലാത്സംഗം ചെയ്തു. കബീർ, ബിട്ടു എന്ന് പരിചയപ്പെടുത്തിയ ഫൈസൽ ഖാന്റെ പേരിലായിരുന്നു മുറി ബുക്ക് ചെയ്തത്. മുറിയിൽ വെച്ച് അവൾ കേക്ക് മുറിച്ചപ്പോൾ ബാക്കിയുള്ളവർ പ്രാർത്ഥിക്കാൻ തുടങ്ങി. കേക്ക് കഴിച്ച് അബോധാവസ്ഥയിൽ ആയ പെൺകുട്ടിയെ കബീർ ബലാത്‌സംഗം ചെയ്യുകയായിരുന്നു.

മയക്കത്തിനിടെ കബീർ പെൺകുട്ടിയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തു. തന്റെ കൈവശമുള്ള നഗ്ന വീഡിയോ കാണിച്ച് ഇയാൾ പെൺകുട്ടിയെ ചൂഷണം ചെയ്തു. നിരവധി തവണ പെൺകുട്ടിയെ ഇയാൾ ഉപയോഗിച്ചു. ഇതിനിടെ രണ്ട് തവണ പെൺകുട്ടി ഗര്ഭിണിയായെങ്കിലും ഇയാൾ ഗർഭം അലസിപ്പിച്ചു. പെൺകുട്ടിയിൽ നിന്നും 55 ലക്ഷം രൂപയോളം ഇയാൾ തട്ടിയെടുത്തതായും പരാതിയുണ്ട്. പെൺകുട്ടിയുടെ നഗ്ന വീഡിയോയും ചിത്രങ്ങളും കാട്ടി ഇയാൾ പെൺകുട്ടിയുടെ വീട്ടുകാരെയും ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കൂടി തട്ടിയെടുത്തു.

ഇതിനിടെ യുവാവ് പെൺകുട്ടിയെ അജ്മീറിലേക്ക് കൂട്ടിക്കൊണ്ട് പോയി. കൽമ ചൊല്ലാൻ നിർബന്ധിച്ചു, ശേഷം കബീർ അവളോട് പറഞ്ഞു, ‘നീ ഇനിമുതൽ മുസ്ലീമാണ്, നിന്റെ പുതിയ പേര് ജാഹിദ എന്നാണ്’. അജ്മീറിൽ വെച്ചാണ് കബീർ എന്ന് സ്വയം പരിചയപ്പെടുത്തിയ തന്റെ ‘കാമുക’ന്റെ യഥാർത്ഥ പേര് ഷബാദ് ഖാൻ എന്നാണെന്ന് പെൺകുട്ടി തിരിച്ചറിയുന്നത്. നാട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം തീവ്രവാദ ആക്രമണത്തിന് കാരണം സുപ്രീംകോടതിയെന്ന് ആർഎസ്എസ് നേതാവ് ; നടപടിയെടുക്കണമെന്ന് ജോൺ ബ്രിട്ടാസ്...

0
ന്യൂഡൽഹി: പഹൽഗാം തീവ്രവാദ ആക്രമണത്തിന് കാരണം സുപ്രീംകോടതിയാണെന്ന ആർഎസ്എസ് നേതാവ് ജെ....

കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കേന്ദ്രവും സംസ്ഥാനവും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0
തൃശ്ശൂർ : കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കേന്ദ്രവും സംസ്ഥാനവും സഹകരിക്കണമെന്ന് മുഖ്യമന്ത്രി...

കളമശ്ശേരി സ്ഫോടനം ; പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി

0
കൊച്ചി: കളമശ്ശേരി സ്ഫോടന കേസിലെ പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന്...

സിപിഐ മുന്‍ നേതാവ് എന്‍ ഭാസുരാംഗന് വേണ്ടി ദുരൂഹ നീക്കം നടത്തിയ ക്ഷീര സഹകരണ...

0
തിരുവനന്തപുരം : കണ്ടല ബാങ്കിലും മാറനല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ...