25.1 C
Pathanāmthitta
Monday, March 27, 2023 11:10 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

കൊല്ലം കടയ്ക്കലിൽ പട്ടാപ്പകൽ വീടിന്റെ പിൻ വാതിൽ പൊളിച്ചു മോഷണം ; 10 പവൻ സ്വർണവും പണവും കവർന്നു

കടയ്ക്കൽ: വീടിന്റെ പിൻ വാതിൽ പൊളിച്ചു കയറി മോഷ്ടാക്കൾ 10 പവൻ സ്വർണവും 10,000 രൂപയും കവർന്നു. കടയ്ക്കൽ സർക്കാർ വിത്തുൽപാദന കേന്ദ്രത്തിന് സമീപം അഞ്ജലിയിൽ ശശീന്ദ്രന്റെ വീട്ടിൽ ഇന്നലെ രാവിലെ 7നും രണ്ടിനും ഇടയിലാണ് സംഭവം. വീട്ടിലുണ്ടായിരുന്നവർ ബന്ധു മരിച്ച വീട്ടിൽ പോയിരുന്നു.മൂന്നിന് തിരിച്ചെത്തിയപ്പോഴാണ് പിൻവാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. അലമാരയിൽ ഇരുന്ന സാധനങ്ങൾ വാരി വിതറിയ നിലയിലും ആയിരുന്നു. കടയ്ക്കൽ പൊലീസ് കേസ് എടുത്തു.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

പൊലീസ് നായ എത്തി പരിശോധിച്ച ശേഷം മുൻ വശത്തു കൂടി ഓടി പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്ത് നിന്നു. വിരലടയാള വിഭാഗവും പരിശോധന നടത്തി.വീടിന്റെ പിന്നിൽ വിത്തുൽപാദന കേന്ദ്രം വയലാണ്. മോഷ്ടാക്കൾ പിൻ ഭാഗത്തു കൂടി വയൽ വരമ്പിൽ കൂടി കടന്നിരിക്കാമെന്നു സംശയിക്കുന്നു. വിത്തുൽപാദന കേന്ദ്രം ജംക്‌ഷൻ മുതൽ ടൗൺ ഹാൾ ജംക്‌ഷൻ വരെ നിരീക്ഷണ ക്യാമറകൾ പൊലീസ് പരിശോധിക്കും.

self
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow