കോൺഗ്രസ് പ്രസിഡൻ്റിനെതിരായ അധിക്ഷേപം ഹീനമായ നടപടി : പ്രൊഫ.പി.ജെ കുര്യൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുന്‍ ഖാർഗെ പ്രസംഗിച്ച വേദി ഗംഗാജലം തളിച്ച് ശുദ്ധികരിച്ചെന്ന് അവകാശപ്പെട്ട് അധിക്ഷേപിച്ച സംഘപരിവാർ നടപടി അങ്ങേയറ്റം ഹീനവും മ്ലേച്ചവുമാണെന്ന് കെ.പി.സി.സി കോർകമ്മിറ്റി അംഗം പ്രൊഫ.പി.ജെ കുര്യൻ പറഞ്ഞു. അധിക്ഷേപ നടപടിയിൽ പ്രധിഷേധിച്ച് എ.ഐ.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച മാർച്ചും പൊതുയോഗവും ഗാന്ധി സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുസ്മൃതി നടപ്പാക്കി ഭാരതത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് മടക്കി കൊണ്ടു പോകുവാൻ സംഘപരിവാർ നേതൃത്വം നൽകുന്ന നരേന്ദ്രമോഡി സർക്കാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എഴുപത് പതിറ്റാണ്ടിലധികം ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറസാന്നിധ്യവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ കോൺഗ്രസ് പ്രസിഡൻ്റിനെ അപമാനിക്കാനുള്ള നീക്കം സാമൂഹ്യനീതിക്കും ജനാധിപത്യത്തിനും എതിരാണെന്നും ഈ ധിക്കാരപരമായ പ്രവൃത്തിയെ ജനാധിപത്യ ഇന്ത്യയും കോൺഗ്രസ് പാർട്ടിയും ഒറ്റക്കെട്ടായി എതിർക്കുമെന്നും പ്രൊഫ.പി.ജെ കുര്യൻ പറഞ്ഞു.

ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ആൻ്റോ ആൻ്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.മോഹൻ രാജ്, അബിൻ വർക്കി എം.എൽ.എ, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, കെ.പി.സി.സി സെക്രട്ടറി അനിഷ് വരിക്കണ്ണാമല, ഡി.സി.സി വൈസ് പ്രസിഡൻ്റ്മാരായ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, കെ.ജയവർമ്മ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ ജെറി മാത്യു സാം, ജി.രഘുനാഥ്, കെ.ജാസിംകുട്ടി, ജോൺസൺ വിളവിനാൽ, സജി കൊട്ടക്കാട്, ഏബ്രഹം മാത്യു പനച്ചിമൂട്ടിൽ, ഡി.എൻ ത്രിദീപ്, അബ്ദുൾ കലാം ആസാദ്, സുനിൽ എസ്.ലാൽ, എസ്.വി പ്രസന്നകുമാർ, വിനീത അനിൽ, ഷ്യാം കുരുവിള, ലാലു ജോൺ, ഉണ്ണികൃഷ്ണൻ നായർ, റോഷൻ നായർ, എലിസബത്ത് അബു, ബിജു ഫിലിപ്പ്, ബ്ലോക്ക് പ്രസിഡൻ്റുമാരായ സക്കറിയ വർഗ്ഗീസ്, റോജിപേൾ ദാനിയേൽ, ആർ.ദേവകുമാർ, ബിനു വി.ഈപ്പൻ, എബി മേക്കരിക്കാട് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...