തിരുവനന്തപരം : കേരളത്തില്‍ ലൗ ജിഹാദിന് ഇരയായ 200 ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ പേരു വിവരങ്ങള്‍ ചീഫ് ജസ്റ്റിസിന് കൈമാറുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. ലവ് ജിഹാദിന് ഇരയായ ഇരുനൂറോളം പെണ്‍കുട്ടികളുടെ പേരു വിവരങ്ങള്‍ താന്‍ ശേഖരിച്ചു കഴിഞ്ഞെന്നും എരുമേലിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജെസ്‌നയുടെ തിരോധാനം എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സംയുക്ത സമിതി സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ സംസാരിക്കവേ ആണ് ഇക്കാര്യം പിസി ജോര്‍ജ് വ്യക്തമാക്കിയത് .
കുറഞ്ഞത് 200 പെണ്‍കുട്ടികളുടെ പേരും വീട്ടുപേരും സഹിതം മുഖ്യമന്ത്രിയ്ക്ക് കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം. എന്റെ കൈവശം ഇപ്പോഴുമുണ്ട്. ഞാനത് കൊടുക്കാത്തത് എന്താന്ന് ചോദിച്ചാല്‍ അത് കുഴപ്പമായെങ്കിലോ. പിസി ജോര്‍ജ് പെണ്ണുങ്ങളുടെ പേര് കൊണ്ടു കൊടുത്ത് എന്ന് പറഞ്ഞ് കേസ് കൊടുക്കാന്‍ മടിക്കില്ല. ഒരു സംശയവും വേണ്ട ഇത് പുറകോട്ടല്ല.
ഈ സംയുക്ത സമര സമിതിയുടെ പേരില്‍ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിന് ഒട്ടിച്ച കവറില്‍ ഈ നഷ്ടപ്പെട്ട പെണ്‍കുട്ടികളുടെ പേരും വേദനിക്കുന്ന മാതാപിതാക്കളുടെ അഡ്രസും സഹിതം ഉടന്‍ തന്നെ കൊടുക്കുന്നതാണ്. താന്‍ ഇക്കാര്യം വിടാന്‍ പോകുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.