ഡല്‍ഹി : കേരളത്തില്‍ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. ലൗ ജിഹാദ് അടിസ്ഥാന രഹിതമാണെന്ന് സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ലൗ ജിഹാദ് വിഷയത്തില്‍ ജോര്‍ജ് എം തോമസിന് നാക്കുപിഴച്ചതാക്കാമെന്നും എം.ബി രാജേഷ് പറഞ്ഞു. വര്‍ഗീയ വിഭജനത്തിനുള്ള ശ്രമങ്ങളെ എല്ലാ ജനാധിപത്യ മതേതര വാദികള്‍ ചെറുക്കണം. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ മിശ്ര വിവാഹിതര്‍ ഉള്ളത്.
പോലീസിന്റെ ഭാഗത്ത് നിന്ന് നിഷേധാത്മകമായ നിലപാട് ഉണ്ടായിയെന്ന് കരുതുന്നില്ലെന്നും എം.ബി രാജേഷ് പ്രതികരിച്ചു. മതനിരപേക്ഷ ജീവിതം സാധ്യമായ അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ലൗ ജിഹാദ് എന്നൊന്ന് പാര്‍ട്ടി രേഖയില്‍ ഇല്ല എന്ന് ഉറപ്പിച്ചു പറയാം. താന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ആളാണെന്നും എം.ബി രാജേഷ് പറഞ്ഞു.