ബംഗാളില്‍ അസണ്‍സോള്‍ ലോക്സഭാ മണ്ഡലത്തിലും ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പില്‍ വ്യാപക അക്രമം

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ബംഗാളില്‍ അസണ്‍സോള്‍ ലോക്സഭാ മണ്ഡലത്തിലും ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപക അക്രമം അഴിച്ചുവിട്ടു. നിരവധി ബൂത്ത് കൈയേറി. എതിര്‍ സ്ഥാനാര്‍ഥികളുടെ ഏജന്റുമാരെ പുറത്താക്കി വന്‍തോതില്‍ കള്ളവോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. അസണ്‍സോളില്‍ പലയിടത്തും ബൂത്ത് പിടിക്കാനുള്ള തൃണമൂല്‍ ശ്രമം സിപിഐ എം പ്രവര്‍ത്തകര്‍ ചെറുത്തു. സിപിഐ എം പ്രവര്‍ത്തകരെ വ്യാപകമായി ആക്രമിച്ചു.

ബാരാമണിയില്‍ ബിജെപി സ്ഥാനാര്‍ഥി അഗ്നിമിത്ര പോളിന്റെ വാഹനം തകര്‍ത്തു. ബാലിഗഞ്ചില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കമറുസ്സമാന്‍ ചൗധരിയുടെ വാഹനം ആക്രമിച്ചു. നിരവധിയിടങ്ങളില്‍ സിപിഐ എം ഇടതുമുന്നണി വോട്ടര്‍മാരെ തൃണമൂലുകാര്‍ തടഞ്ഞെന്ന് ബാലിഗഞ്ചിലെ സിപിഐ എം സ്ഥാനാര്‍ഥി സൈരാ ഷാ ഹലിം പറഞ്ഞു. ബാലിഗഞ്ചില്‍ 42ഉം അസണ്‍സോളില്‍ 67 ശതമാനവും വോട്ട് രേഖപ്പെടുത്തി. ബാലിഗഞ്ചില്‍ മന്ത്രി സുബ്രതാ മുഖര്‍ജിയുടെ നിര്യാണത്തെതുടര്‍ന്നും അസണ്‍സോളില്‍ മുന്‍ കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ ബിജെപിയില്‍നിന്ന് തൃണമൂലിലേക്ക് ചേക്കേറിയതോടെയുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും പറയാമെന്ന് ഊർജമന്ത്രി സി.ടി.ആർ. നിർമൽകുമാർ

0
ചെന്നൈ : മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും പറയാമെന്ന് ഊർജമന്ത്രി...

തമിഴ്നാടിന് വെള്ളം കിട്ടിയാൽ കേരളത്തിനും കൂടി പ്രയോജനം ലഭിക്കുമെന്നും ഊർജമന്ത്രി

0
ചെന്നൈ : മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും...

വി കെ ശ്രീരാമന്റെ വിമർശനത്തോട് യോജിപ്പില്ലെന്ന് തൃശൂർ എംപി സുരേഷ് ​ഗോപി

0
തൃശൂർ: പുലിക്കളിയെ സംബന്ധിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ വിമർശനത്തോട്...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....