Friday, December 20, 2024 4:00 pm

പ്രണയലേഖനം എറിഞ്ഞുകൊടുക്കുന്നതും മാന്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റം : ബോംബെ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ : വിവാഹിതയായ സ്ത്രീക്ക് പ്രണയലേഖനം എറിഞ്ഞുകൊടുത്തത് അവരുടെ മാന്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റം തന്നെയാണെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച്. 2011 ൽ അകോളയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് നാഗ്പുർ ബെഞ്ചിന്റെ നിരീക്ഷണം. 45 വയസ്സുള്ള സ്ത്രീയ്ക്ക് കടയുടമയായ ശ്രീകൃഷ്ണ തിവാരി പ്രണയലേഖനം എറിഞ്ഞുകൊടുക്കുകയും സ്ത്രീ പരാതി നൽകുകയും ചെയ്തു. അതോടെ കട ഉടമയ്ക്കെതിരേ പോലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു.

2018 ൽ സെഷൻസ് കോടതി കട ഉടമയ്ക്ക് രണ്ടുവർഷം കഠിനതടവും പിഴയും വിധിക്കുകയും ചെയ്തു. പിഴത്തുക പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി നിർദേശിച്ചു. എന്നാൽ സെഷൻസ് കോടതി വിധിക്കെതിരേ തിവാരി അപ്പീൽ നൽകി. പരാതിക്കാരി തന്റെ കടയിൽനിന്ന് സാധനങ്ങൾ കടമായി വാങ്ങിക്കുകയും പണം ആവശ്യപ്പെട്ടപ്പോൾ തനിക്കെതിരേ വ്യാജ പരാതി നൽകുകയും ചെയ്തുവെന്നാണ് തിവാരി അവകാശപ്പെട്ടത്. എന്നാൽ കോടതി തിവാരിയുടെ വാദങ്ങൾ തള്ളി. ഇതിനകം തടവുശിക്ഷ അനുഭവിച്ചതിനാൽ തിവാരി ഇനി ശിക്ഷ അനുഭവിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഞ്ചുവയസ്സുകാരനെ കൊല്ലാന്‍ ശ്രമം ; അച്ഛന് ഏഴ് വര്‍ഷം തടവ് ; രണ്ടാനമ്മയ്ക്ക് പത്ത്...

0
തൊടുപുഴ: ഇടുക്കി കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍...

പാതയോരങ്ങളിലെ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച കേസുകളില്‍ പിഴ അടയ്ക്കാതെ നിയമലംഘകര്‍

0
കൊച്ചി : പാതയോരങ്ങളിലെ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച കേസുകളില്‍ പിഴ...

മഞ്ഞപ്പിത്ത വ്യാപനം ; കളമശ്ശേരിയിൽ മൂന്ന് പേർ ​ഗുരുതരാവസ്ഥയിൽ

0
കൊച്ചി: കളമശ്ശേരിയിലെ മഞ്ഞപ്പിത്ത വ്യാപനത്തിൽ അസുഖം പടർന്നത് കിണർ വെള്ളത്തിൽ നിന്നാണെന്ന്...

പത്തനംതിട്ടയില്‍ മരിച്ച പ്ലസ് ടൂ വിദ്യാർത്ഥിനി ഗർഭിണിയായത് സഹപാഠിയിൽ നിന്ന് എന്ന് സ്ഥിരീകരണം

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ മരിച്ച പ്ലസ് ടൂ വിദ്യാർത്ഥിനി ഗർഭിണിയായത് സഹപാഠിയിൽ നിന്ന്...