Friday, June 14, 2024 9:50 pm

ന്യൂനമര്‍ദം : വീണ്ടും മഴയ്‌ക്കു സാധ്യത

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയേറി. ഇതോടെ സംസ്‌ഥാനത്ത്‌ മഴയ്‌ക്കുള്ള സാധ്യതയും വര്‍ധിച്ചു. 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലാണ്  മഴയ്‌ക്കു സാധ്യതയെന്നു സ്വകാര്യ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രങ്ങളായ ഫോര്‍ കാസ്‌റ്റ്‌ ഡെസ്‌ക്‌, മെറ്റ്‌ ബീറ്റ്‌ വെതര്‍ എന്നീ ഏജന്‍സികള്‍ അറിയിച്ചു. ഒമ്പതിനകം ന്യൂനമര്‍ദം തായ്‌ലന്‍ഡിനു സമീപം രൂപം കൊള്ളും. ഇതു ബംഗാള്‍ ഉള്‍ക്കടലില്‍ എത്തുന്ന മുറയ്‌ക്ക്‌ സംസ്‌ഥാനത്ത്‌ മഴ ലഭിക്കും.

അതേസമയം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങിത്തുടങ്ങി. പുതുതായി രൂപപ്പെടുന്ന ന്യൂനമര്‍ദം മണ്‍സൂണ്‍ വിടവാങ്ങല്‍ പ്രക്രിയയെ താല്‍ക്കാലികമായി തടസപ്പെടുത്താനും സാധ്യതയുണ്ട്‌. ഈ സാഹചര്യം വടക്കുകിഴക്കന്‍ മണ്‍സൂണ്‍ എന്ന തുലാവര്‍ഷത്തിന്റെ ആരംഭത്തെയും ബാധിച്ചേക്കും. സാധാരണ ഒക്‌ടോബര്‍ രണ്ടാം വാരത്തിലാണ്‌ തുലാവര്‍ഷം എത്തേണ്ടത്‌.

മറ്റു സംസ്‌ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും അടുത്ത ദിവസങ്ങളില്‍ ശക്‌തമായ മഴ ലഭിക്കുമെന്നാണു കരുതുന്നത്‌. ഒഡിഷയിലും ആന്ധ്രാപ്രദേശിലും കനത്തമഴയ്‌ക്കു സാധ്യത. നാളെ മുതല്‍ സംസ്‌ഥാനത്തിന്റെ കിഴക്കന്‍ മലയോര മേഖലകളില്‍ ചാറ്റല്‍ മഴയോ ഇടത്തരം മഴയോ പ്രതീക്ഷിക്കാം.  കണ്ണൂര്‍ മുതല്‍ പത്തനംതിട്ട വരെയുള്ള ജില്ലകളുടെ കിഴക്കന്‍ മേഖലയിലാണിത്‌. കിഴക്കന്‍ മേഖലകളില്‍ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ട്‌. വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ട ശക്‌തമായ മഴയും പ്രതീക്ഷിക്കുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് എൻഐടിയിലേക്ക് നടത്തിയ എസ്എഫ്ഐ മാർച്ചിൽ സംഘർഷം ; പോലീസുകാരന് പരിക്കേറ്റു

0
കോഴിക്കോട്: എസ്എഫ്ഐ കോഴിക്കോട് എൻഐടിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസുകാരന് പരിക്കേറ്റു....

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടര്‍ തട്ടി ; വയോധികന് ദാരുണാന്ത്യം

0
കൊല്ലം: കൊല്ലം ഭരണിക്കാവ്-ചക്കുവള്ളി റോഡില്‍ സ്‌കൂട്ടര്‍ തട്ടി ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു....

ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

0
കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു. കോടാലി ഉപയോ​ഗിച്ചാണ് കൊലപാതകം. കട്ടപ്പന...

തമിഴ്നാട്ടിൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു ; പ്രകോപന കാരണം ഇതരജാതിയിൽപ്പെട്ടവരെ...

0
തമിഴ്നാട് : തിരുനെൽവേലിയിൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു....