രാഹുലിന് വീണ്ടും കുരുക്ക് ; സവര്‍ക്കറിന് എതിരായ പരാമര്‍ശത്തിലും കേസെടുക്കാന്‍ കോടതി നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വീണ്ടും കുരുക്ക്. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ലഖ്‌നൗ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ പോലീസ് അന്വേഷിക്കണം എന്നാണ് കോടതി നിര്‍ദ്ദേശം. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഭാരത് ജോഡോ യാത്രക്കിടെ മുംബൈയില്‍ വച്ച് നടത്തിയ പരാമര്‍ശത്തിലാണ് അന്വേഷണം. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ സമര്‍പ്പിച്ച പരാതിയിലാണ് അന്വേഷണം.

ആന്‍ഡമാന്‍ ജയിലില്‍ കഴിയുമ്പോള്‍ സവര്‍ക്കര്‍ മാപ്പപേക്ഷ കത്തുകള്‍ എഴുതിക്കെണ്ടേയിരുന്നുവെന്നും ഭീരുവാണെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അംബരിഷ് കുമാര്‍ ശ്രീവസ്തവയാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. കേസിനുള്ളിലെ തുടര്‍ന്നുള്ള വാദം ജൂണ്‍ 2ന് ആയിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...