സ്​പെയിനിലേക്കുള്ള ലുഫ്താൻസ വിമാനം പത്ത് മിനിറ്റ് പറന്നത് പൈലറ്റില്ലാതെ

For full experience, Download our mobile application:
Get it on Google Play

ബർലിൻ : സ്​പെയിനിലേക്കുള്ള ലുഫ്താൻസ വിമാനം പത്ത് മിനിറ്റ് പറന്നത് പൈലറ്റില്ലാതെ. പൈലറ്റ് കോക്പിറ്റിലില്ലാതിരുന്ന സമയത്ത് കോ-പൈലറ്റ് ബോധരഹിതനായതോടെയാണ് വിമാനത്തെ നിയന്ത്രിക്കാൻ ആളില്ലാതായതെന്ന് ജർമ്മൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഫ്രാങ്ക്ഫർട്ടിൽ നിന്ന് സെവിയ്യയിലേക്കുള്ള യാത്രക്കിടയിലാണ് സംഭവമുണ്ടായത്. 2024 ഫെബ്രുവരി 17നുണ്ടായ സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. എയർബസ് എ321 വിമാനമാണ് പത്ത് മിനിറ്റ് സമയം പൈലറ്റില്ലാതെ പറന്നത്. ഇതുസംബന്ധിച്ച് സ്പാനിഷ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ അതോറിറ്റിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

199 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ ഓട്ടോപൈലറ്റ് സംവിധാനം ഓണായിരുന്നതിനാൽ അപകടം ഒഴിവാവുകയായിരുന്നു. ഈ സമയത്തെ വോയ്സ് റെക്കോഡുകളിൽ ഒന്നും വ്യക്തമല്ലെന്നും റിപ്പോർട്ടുകളുണ്ട്. വിമാനത്തിന്റെ ക്യാപ്റ്റൻ ടോയ്ലെറ്റിൽ പോയതിന് പിന്നാലെ കോ-പൈലറ്റ് ബോധരഹിതനാവുകയായിരുന്നു. ​ക്യാപ്റ്റൻ തിരിച്ചെത്തിയപ്പോഴാണ് കോ-പൈലറ്റ് ബോധരഹിതനായത് അറിയുന്നത്. തുടർന്ന് വിമാനം മാഡ്രിഡിൽ എമർജൻസി ലാൻഡിങ് നടത്തി രോഗബാധിതനായ കോ-പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...