കൊച്ചി: ഓണാഘോഷത്തിന്റെ വർണകാഴ്ചകളുമായി ലുലു ഉത്സവാന്തരീക്ഷത്തിലാണ്. ഗൃഹാതുര ഓർമ്മകളും മലയാള തനിമയും വിളിച്ചോതിയുള്ള അലങ്കാരങ്ങളാണ് ഉപഭോക്താക്കളെ സ്വീകരിക്കുന്നത്. കേരളീയ പൈതൃകത്തിന്റെ മനോഹാര്യതയുമായി നിറയെ കലാപരിപാടികളും ലുലുവിൽ തുടങ്ങി. സെപ്റ്റംബർ 22 വരെ നീണ്ടു നിൽക്കുന്ന ഓണാഘോഷങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ സാന്നിദ്ധ്യത്തിൽ കോച്ച് മികേൽ സ്റ്റോറെയാണ് വിളക്ക് കൊളുത്തി തുടക്കം കുറിച്ചത്. ബ്ലാസ്റ്റേഴ്സിലെ മുഴുവൻ താരങ്ങളെയും ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ ബി സ്വരാജ്, കൊച്ചി ലുലു മാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ് , ലുലു ഹൈപ്പർ മാർക്കറ്റ് ഡപ്യൂട്ടി ജനറൽ മാനേജർ ആർ രാജീവ്, മാൾ സെക്യൂരിറ്റി മാനേജർ കെ ആർ ബിജു എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. കേരള ബ്ലാസ്റ്റേഴ്സ് സി എം ഒ ആന്റണി മനു, കെ പി രാഹുൽ, സച്ചിൻ സുരേഷ്, സോം കുമാർ,നോറ ഫെർണാണ്ടസ്, മിലോസ് ഡ്രിൻസിപ്, അലക്സാണ്ടർ കോയ്ഫ്, പ്രീതം കോട്ടാൽ , ഹോർമിപാം, സന്ദീപ് സിങ്, വിബിൻ മോഹൻ മുഹമ്മദ് അസ്ഹർ എന്നിവരും സംബന്ധിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.