പത്തനംതിട്ട : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുമായി ചേര്‍ന്ന് ആരംഭിച്ച ജനകീയ ഹോട്ടല്‍ കൈപ്പട്ടൂര്‍- അടൂര്‍ റോഡില്‍ മില്‍മ ഡയറിക്ക് സമീപം പ്രവര്‍ത്തനം തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ സ്വാതി കാറ്ററിംഗ് യൂണിറ്റിനാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. രാവിലെ എട്ട് മുതല്‍ വൈകിട്ട് ഏഴ് വരെ ഹോട്ടല്‍ പ്രവര്‍ത്തിക്കും. ഉച്ചയൂണിന് 20 രൂപയും ഉച്ചയൂണ് പാഴ്‌സലിന് 25 രൂപയുമാണ്.
കൈപ്പട്ടൂര്‍- അടൂര്‍ റോഡില്‍ മില്‍മ ഡയറിക്ക് സമീപം ജനകീയ ഹോട്ടല്‍ ; ഉച്ചയൂണിന് 20 രൂപ
RECENT NEWS
Advertisment