തിരുവനന്തപുരം : രൂക്ഷമായ ശ്വാസകോശരോഗങ്ങൾ കാരണം, കോവിഡിനുശേഷം മെഡിക്കൽകോളേജുകളിൽ വീണ്ടും ഐ.സി.യു. വെന്റിലേറ്ററുകൾ നിറയുന്നു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, തൃശ്ശൂർ മെഡിക്കൽ കോളേജുകളിലാണ് ഗുരുതരസ്ഥിതി.
ഗുരുതരനിലയിൽ വരുന്ന രോഗികൾ മണിക്കൂറുകൾ കാത്തുകിടക്കേണ്ട അവസ്ഥയാണ്. ജനറൽ, ജില്ലാ ആശുപത്രികളിൽ വെന്റിലേറ്റർ കിടക്കകളുണ്ടെങ്കിലും ഇവിടെ പ്രത്യേക വിദഗ്ധ ഡോക്ടർമാരില്ലാത്തിനാൽ മെഡിക്കൽ കോളേജിലേക്ക് രോഗികളെ റഫർചെയ്യുന്നതും കൂടിയിട്ടുണ്ട്. വെന്റിലേറ്റർ കിടക്ക ലഭ്യമാണോയെന്ന് ഉറപ്പിച്ചശേഷമേ രോഗികളെ അയക്കാവൂവെന്ന് എല്ലാ താലൂക്ക്, ജനറൽ ആശുപത്രി സൂപ്രണ്ടുമാർക്കും ആരോഗ്യവകുപ്പ് നിർദേശവും നൽകിയിട്ടുണ്ട്.