അമേരിക്ക : പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ മരണത്തിന്റെയും രണ്ടുവർഷം തികയ്ക്കാൻപോകുന്ന യുക്രൈൻ യുദ്ധത്തിന്റെയും പേരിൽ റഷ്യക്കു കൂടുതൽ ഉപരോധമേർപ്പെടുത്തുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഉപരോധങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും. റഷ്യയുടെ സൈനിക, വ്യവസായ കേന്ദ്രങ്ങളെയുൾപ്പെടെ ഉപരോധത്തിന്റെ പരിധിയിലാക്കുമെന്ന് ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു.
യുക്രൈൻ യുദ്ധം രണ്ടുവർഷം തികയ്ക്കുന്ന പശ്ചാത്തലത്തിൽ റഷ്യക്കുമേൽ എന്തെല്ലാം ഉപരോധമേർപ്പെടുത്തണമെന്ന് തീരുമാനിച്ചുകഴിഞ്ഞതാണ്. നവൽനിയുടെ മരണത്തിനുള്ള പ്രതികരണമെന്ന നിലയിൽക്കൂടി അതിനെ പരിഗണിക്കുമെന്ന് മറ്റൊരുദ്യോഗസ്ഥൻ പറഞ്ഞു. നവൽനിയുടെ മരണത്തിന്റെ പേരിൽ ഏർപ്പെടുത്തേണ്ട ഉപരോധങ്ങളെക്കുറിച്ച് യൂറോപ്യൻ രാജ്യങ്ങളുമായും യു.എസ്. ഈയാഴ്ച ചർച്ചചെയ്യും.