ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന്‍ പ്രശ്നം ഉടന്‍ അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രി എം ജയശങ്കര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം അവസാനിപ്പിച്ച് പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു എന്നില്‍ ഉന്നയിച്ച വിഷയത്തെ കുറിച്ച് ഇന്ത്യയുടെ നിലപാട് എന്താണെന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സെപ്തംബര്‍ 16നാണ് സമര്‍ഖണ്ഡില്‍ മോദിയും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം നടക്കുന്ന ആദ്യ ചര്‍ച്ചയാണിതെന്ന് ജയശങ്കര്‍ സൂചിപ്പിച്ചു.
റഷ്യ-യുക്രെയ്ന്‍ പ്രശ്നം ഉടന്‍ അവസാനിപ്പിക്കണo : എം ജയശങ്കര്‍
RECENT NEWS
Advertisment